ബംഗളൂരു: ബംഗളൂരുവില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
70 കിലോമീറ്റര്‍ അകലെ വടക്ക്-വടക്ക് കിഴക്ക് കര്‍ണാടകയിലാണ് അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഇക്കാര്യമറിയിച്ചത്. രാവിലെ 7.14ന് രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൂമിക്കടിയില്‍ 23 കിലോമീറ്റര്‍ താഴ്ചയിലാണ്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.