MovieNEWS

ദുല്‍ഖറിന്റെ പുതിയ ചിത്രം ‘ഹേയ് സിനാമിക’ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് താരങ്ങള്‍; റിലീസ് ഫെബ്രുവരി 25ന്

ദുല്‍ഖറിനെ നായകനാക്കി പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫര്‍ ബൃന്ദാ ഗോപാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘ഹേയ് സിനാമിക’. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് പ്രമുഖ താരങ്ങള്‍. യാഷന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

സൂര്യ, ജ്യോതിക, നാഗാര്‍ജുന, റാണാ ദഗ്ഗുപതി, ഫഹദ് ഫാസില്‍, നസ്രിയ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ദുല്‍ഖുറിനും ബൃന്ദാ മാസ്റ്റര്‍ക്കും താരങ്ങള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

അതിദി റാവു ഹൈദരി, കാജല്‍ അഗാര്‍വാള്‍, സുഹാസിനി, ഭാഗ്യരാജ്, ഖുശ്ബു എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം 2022 ഫെബ്രുവരി 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. പ്രീത ജയരാമന്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മദന്‍ കാര്‍ക്കിയാണ് തിരക്കഥ ഒരുക്കുന്നത്.

Back to top button
error: