‘വിരുമാന്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച സംവിധായകന് ശങ്കറിന്റെ മകള്‍ അദിതിയുടെ അടുത്ത ചിത്രം ചിമ്പുവിനോപ്പം. ‘കൊറോണ കുമാര്‍’ എന്ന ചിത്രത്തിലാണ് ശിലംബരസനൊപ്പം അദിതി അഭിനയിക്കാന്‍ പോകുന്നത്. ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വെല്‍സ് ഫിലിം ഇന്റര്‍നാഷണലാണ്.
ചിമ്പുവും അദിതിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന് ഗൗതം വാസുദേവ് മേനോനൊപ്പം ‘വെന്ത് തനിന്തത് കാട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാലുടന്‍ ചിമ്പു ‘കൊറോണ കുമാറിന്റെ’ ചിത്രീകരണത്തിന് ജോയിന്‍ ചെയ്യും.
വിരുമാനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദിതി ഇപ്പോള്‍. വിരുമാനില്‍ കാര്‍ത്തിയാണ് നായകന്. സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.