KeralaNEWS

മലയോര ഹൈവേ: മുടിക്കല്‍പാലം- തൊട്ടില്‍പ്പാലം ഭാഗത്തിന്‍റെ ടെണ്ടർ ഊരാളുങ്കൽ സൊസൈറ്റിക്ക്

ലയോര ഹൈവെ
യുടെ ഭാഗമായുള്ള മുടിക്കല്‍ പാലം
മുതല്‍ തൊട്ടില്‍
പ്പാലം വരെയുള്ള പ്രവൃത്തി ഉടന്‍ ആരംഭിക്കും.
49 കോടിയോളം രൂപയ്ക്ക്
ഊരാളുങ്കലാണ്
ടെണ്ടറേറ്റെടുത്തത്.
മുടിക്കല്‍പാലം
മുതല്‍ തൊട്ടില്‍പാലം വരെ16.1കി.മീ ദൂരത്തില്‍ നിലവിലുള്ള റോഡ് 12 മീറ്റര്‍ വീതിയില്‍ കിഫ്ബി നിലവാരത്തില്‍
പദ്ധതിയുടെ ഭാഗമായി
പുതുക്കിപ്പണിയും.
കിഫ്ബി ധന
സഹായത്തോടെ
പന്ത്രണ്ട് മീറ്ററില്‍ വികസിപ്പിക്കുന്ന റോഡില്‍ ഒമ്പത് മീറ്ററിലാണ്
ടാറിംഗ് ചെയ്യുക.
വിലങ്ങാട് പുല്ലുവായ്
മുതല്‍ തൊട്ടില്‍പാലം
വരെ നീളുന്ന മലയോര
ഹൈവേക്ക് 28 കിലോ
മീറ്റര്‍ നീളമാണുള്ളത്.
ഇതിന്‍റെ ഭാഗമായുള്ള
11.900 മുതല്‍
28 കി.മീ വരെയുള്ള
ഭാഗത്തിന്‍റെ ടെണ്ടറാണ് ഊരാളുങ്കലിന് ലഭിച്ചിരിക്കുന്നത്.
ബി.എം.ബി.സി സാങ്കേതികവിദ്യയില്‍
നിര്‍മ്മിക്കുന്ന ഈ റോഡില്‍ പന്ത്രണ്ടോളം
കല്‍വര്‍ട്ടുകളും നിര്‍മ്മി
ക്കും.മുള്ളമ്പത്ത്,
കുളങ്ങരപ്പൊയില്‍,
വണ്ണാത്തിപ്പൊയില്‍
വഴി കായക്കൊടി
പഞ്ചായത്തിലൂടെ
തൊട്ടില്‍പ്പാലത്ത്
എത്തിച്ചേരുന്ന ഹൈവേയില്‍
ആവിശ്യമായ സ്ഥലം
ലഭിക്കുന്ന ഇടങ്ങളില്‍
ആധുനികമായ രീതിയി
ലുള്ള മൂന്ന് ബസ് സ്റ്റോപ്പുകളും നിര്‍മ്മിക്കുമെന്ന് കെ.ആര്‍.എഫ്.ബി_
പി.എം.യു കോഴിക്കോ
ട്_വയനാട് ഡിവിഷന്‍
അസി.എഞ്ചിനീയര്‍
വിഷ്ണു.കെ.ആര്‍
പറഞ്ഞു.

Back to top button
error: