KeralaLead NewsNEWS

പാനമ വെളിപ്പെടുത്തൽ; ബോളിവുഡ് താരം ഐശ്വര്യ റായിയ്ക്ക് ഇഡി നോട്ടീസ്‌

മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയത്. ഇഡിയുടെ ഡല്‍ഹി ഓഫീസില്‍ ഇന്ന് ഹാജരാകുകയോ അല്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് അപേക്ഷിക്കുകയോ ചെയ്യാനാണ് നോട്ടിസില്‍ പറയുന്നത്.

വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത രഹസ്യനിക്ഷേപത്തിന്റെ വിവരങ്ങളടങ്ങിയ പാനമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് നടപടി. പാനമ രേഖകളെ കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. നേരത്തെ രണ്ടു തവണ വിളിപ്പിച്ചെങ്കിലും ഐശ്വര്യ ഹാജരായിരുന്നില്ല.

Back to top button
error: