പോർച്ചുഗീസുകാരെ ഗോവയിൽ നിന്ന് പുറത്താക്കിയിട്ട് 60 വർഷം.ഈ സൈനിക നടപടിക്ക് നേതൃത്വം കൊടുത്തതും അവിടത്തെ ആദ്യ ഗവർണ്ണർ ആയതും മലയാളിയായ മേജർ ജനറൽ കെ.പി. കണ്ടോത്ത് ആയിരുന്നു.
കര, നാവിക, വായുസേനകളെല്ലാം പങ്കെടുത്ത ഈ സൈനികനടപടി ഏതാണ്ട് 36 മണിക്കൂർ നീണ്ടുനിന്നു, അതോടെ ഇന്ത്യൻ മണ്ണിൽ 451 വർഷം നീണ്ട പോർച്ചുഗീസ് അധിനിവേശത്തിന് വിരാമമായി.ഈ ആക്രമണത്തിൽ ആകെ 22 ഇന്ത്യക്കാരും 30 പോർച്ചുഗീസുകാരും കൊല്ലപ്പെട്ടു.
ഓപ്പറേഷൻ വിജയ് എന്ന് അറിയപ്പെടുന്ന ഈ സൈനിക നടപടി 1961 ഡിസംബർ 17ന് രാത്രി ആരംഭിച്ച് ഡിസംബർ 19 ന് പുലർച്ചെ വരെ നീണ്ടു നിന്നു.