KeralaLead NewsNEWS

ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി; ഭാര്യയും സഹായിയും അറസ്റ്റില്‍

തൃശൂര്‍: കാണാതായ ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തി കുഴിച്ചു മൂടിയതെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. ചേര്‍പ്പ് പെരിഞ്ചേരിയില്‍ സ്വര്‍ണാഭരണ നിര്‍മാണത്തൊഴിലാളിയായ ബംഗാള്‍ ഹുബ്ലി ഫരീദ്പൂര്‍ സ്വദേശി മന്‍സൂര്‍ മാലിക്കിനെ (40) ആണ് ഭാര്യ രേഷ്മ ബീവി (33) കൊലപ്പെടുത്തിയത്.

ഒരാഴ്ച മുമ്പാണ് മന്‍സൂര്‍ മാലിക്കിനെ കാണാതായത്. ഇതിനെക്കുറിച്ചുള്ള അന്വേഷണമാണ് അവിശ്വസനീയ വഴിത്തിരിവിലെത്തിയത്. വീട്ടുവഴക്കിനു പിന്നാലെ മാലിക്കിനെ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും മറ്റൊരാളുടെ സഹായത്തോടെ കുഴിച്ചിട്ടെന്നും യുവതി പൊലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തി. രേഷ്മയും കൊല നടത്താന്‍ സഹായിച്ച ബംഗാള്‍ സ്വദേശി ധീരുവും (33) കസ്റ്റഡിയിലാണ്.

Signature-ad

മാലിക്കിനെ കാണാതായതായി രേഷ്മ തന്നെയാണു പൊലീസിനു പരാതി നല്‍കിയത്. ഭര്‍ത്താവ് ബംഗാളിലേക്കു മടങ്ങിപ്പോയതായി സംശയിക്കുന്നുവെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍, ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മാലിക്കിന്റെ ഫോണിന്റെ സിഗ്‌നല്‍ വീട്ടുപരിസരത്തു നിന്നു തന്നെയാണെന്നു കണ്ടെത്തി. സംശയം തോന്നിയ എസ്എച്ച്ഒ ടി.വി. ഷിബു രേഷ്മയെയും സഹായിയെയും വിശദമായി ചോദ്യം ചെയ്തതോടെ യുവതി സത്യം വെളിപ്പെടുത്തുകയായിരുന്നു.

Back to top button
error: