
400 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി എത്തിയ പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ സംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. ബോട്ടിൽ ഉണ്ടായിരുന്നവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തു വരികയാണെന്ന് ഗുജറാത്ത് ഡിഫൻസ് പിആർഒ അറിയിച്ചു.






