ചെന്നൈ: ശ്രീലങ്കന്‍ തീരത്തുനിന്ന് 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി കടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.പിടിയിലായവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. ആറ് ബോട്ടുകളും കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കന്‍ സേനയുടെ പിടിയിലായത്. കച്ചത്തീവ്-നെടുണ്ടിവിന് സമീപം ഇവര്‍ മീന്‍ പിടിക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ നാവിക ബേസിലേക്ക് കൊണ്ടുപോയി.