റബ്ബര്‍ തോട്ടത്തിലും തെങ്ങിന്‍തോപ്പിലും ഇടവിളയായി കൃഷി ചെയ്യാന്‍ പറ്റുന്ന പഴമാണ് മക്കോട്ട ദേവ പ്രമേഹത്തിനും ട്യൂമറിനും എതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന, ഹൃദ്രോഗത്തെയും കാന്‍സറിനെയും ശക്തമായി പ്രതിരോധിക്കുന്ന, ഉയര്‍ന്ന രക്തസമ്മര്‍ദം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്ന ലിവര്‍സീറോസിസിന്റെ കടുപ്പം കുറയ്ക്കുന്ന, യൂറിക്കാസിഡിന്റെ നില ശരിയായി കാക്കുന്ന, വാതം ഗൗട്ട്, വൃക്കസംബന്ധമായ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയെ തടയുന്ന, വയറിളക്കം, അലര്‍ജിമൂലമുള്ള ചൊറിച്ചില്‍, എക്സിമ എന്നിവ സുഖപ്പെടുത്തുന്ന, പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്ന ഒരു പഴം. അതിന് ദൈവത്തിന്റെ കിരീടം എന്ന പേരിട്ടാലും അതൊരു കുറ്റമല്ല!!. അതെ മക്കോട്ടദേവ എന്ന വാക്കിനര്‍ഥം “ഗോഡ്സ് ക്രൗണ്‍” എന്നാണ്. പലേറിയ മാക്രോ കാര്പ്പ എന്നാണ് ശാസ്ത്രനാമം.
ഇന്തോനേഷ്യ, ,മലേഷ്യ എന്നിവിടങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പഴമായ മക്കോട്ടദേവ, ഇപ്പോൾ കേരളത്തില്‍ പല സ്ഥലത്തും കൃഷി ചെയ്യുന്നുണ്ട്.പരമാവധി 3 മുതൽ 5 മീ്റ്റര്‍വരെ ഉയരംവെക്കുന്ന, നല്ല ചൂടുള്ള കാലാവസ്ഥയിലാണ് ഇത് നന്നായി വളര്‍ന്നു കായ്ക്കുന്നത്. ചൂടുള്ള അന്തരീക്ഷത്തില്‍ തണലിലും ഇത് നന്നായി വളരുമെന്നതിനാല്‍ റബ്ബര്‍ തോട്ടത്തിലും തെങ്ങിന്‍തോപ്പിലും ഇടവിളയായി കൃഷിചെയ്യാം.
വിത്ത് തവാരണകളില്‍ പാകി മുളപ്പിച്ചെടുത്താണ് തൈകള്‍ തയ്യാറാക്കുക. നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന് പിണ്ണാക്കും മണലും സമാസമം ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. പത്തുദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും. തൈകള്‍ നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച് ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകള്‍ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്. ഒന്നര അടി നീളവും വീതിയും ആഴവും ഉള്ള കുഴികളില്‍ രണ്ടര മീറ്റര്‍ ഇടവിട്ട് നട്ട് കൃഷിചെയ്യാം. പറിച്ചു നടുന്ന സ്ഥലത്ത് തണല്‍ ലഭിക്കുമെന്ന് ഉറപ്പാക്കണം. പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം.. ചെടിയുടെ ചുവട്ടില്‍വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടിമൊത്തം ചീഞ്ഞുപോവും. വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കല്‍ നനച്ചു കൊടുക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാന് ചുവട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം.
ചെടികള്‍ നട്ട് ഒന്നരവര്‍ഷത്തിനുള്ളില്‍ കായ്ച്ചുതുടങ്ങും. കായകള്‍ ആദ്യം പച്ചനിറത്തിലും പിന്നീട് പഴുക്കുമ്പോള്‍ മഞ്ഞ കലര്‍ന്ന മജന്ത- ചുവപ്പുനിറത്തിലും കണ്ടുവരുന്നു. ഇത് പഴുത്തു കഴിഞ്ഞാല്‍ നേരിട്ട് കഴിക്കാറില്ല. ഇത് സത്തായും അരിഞ്ഞുണക്കിയുമാണ് ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് നനയും വളവും നല്കിയാല് നല്ല കായ് ഫലംകിട്ടും. ഒരു മരത്തില്‍നിന്ന് ശരാശരി 100-120 കായകള്‍ ലഭിക്കും. വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ 150ഗ്രാം മുതല്‍ 200 ഗ്രാം വരെയുള്ള കായകള്‍ കിട്ടും. നന്നായി മൂത്തതിന് ശേഷമാണ് കായകള്‍ പറിച്ചെടുക്കേണ്ടത്.
നന്നായിമൂത്ത പഴങ്ങള്‍ ചെറുതായി ചീന്തി വെയിലത്തുണക്കി സംസ്കരിച്ച് സൂക്ഷിച്ചുവെച്ചുപയോഗിക്കുന്നു.
ചെറിയ ചീളുകളാക്കി ഒരുചീളിന് ഒരു ഗ്ളാസ് വെള്ളം എന്ന കണക്കില്‍ വെച്ച് വെട്ടിത്തിളപ്പിച്ച് ആറിയതിന് ശേഷം വൈകുന്നേരത്തിനുമുന്നെ ഓരോ ഗ്ലാസ് കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാം. ഇതിന്റെ സത്ത് ഒരു ആന്റി ഓക്സിഡന്റായും ആന്റിഫംഗല്‍ ആന്റി ബാക്ടീരിയല്‍ ഏജന്റായും ഉപയോഗിച്ചുവരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം സേ്ട്രാക്കുകള്, കിഡ്നിവീക്കം, യൂറിക്കാസിഡ് പ്രശ്നങ്ങള്‍, അലര്‍ജിമൂലമുണ്ടാവുന്ന ടോണ്‍സിലൈറ്റിസ് എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവ് മക്കോട്ട ദേവയ്ക്കുണ്ട്….