NEWS

അനാശാസ്യകേന്ദ്രം നടത്തിപ്പുകാരനെ സി.ഐ, കെ.പി. ടോംസണ്‍ കുടുക്കിയത് ‘കസ്റ്റമറാ’യി അഭിനയിച്ച്

പൊലീസ് 15 മിനിറ്റിനുള്ളില്‍ സ്ഥലത്ത് കുതിച്ചെത്തി. ക്രിസ്തുമസ് നക്ഷത്രങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വീട്ടില്‍ നിന്ന് ഈണത്തില്‍ ഡി.ജെ പാട്ടുകള്‍ ഉയരുന്നു. ജനല്‍ കര്‍ട്ടണ്‍ മാറ്റി നോക്കിയപ്പോള്‍ ഒരു സ്ത്രീയും പുരുഷനും നഗ്നരായി നൃത്തം ചവിട്ടുകയാണ്

വ്യാഴാഴ്ച രാത്രി 9.30
ഈരാറ്റുപേട്ട വാണിപ്പുരയ്ക്കല്‍ ഹാഷിം (51) ന്റെ ഫോണിലേക്ക് ഒരു ‘കസ്റ്റമർ’ വിളിക്കുന്നു. ഈ രാത്രി തനിക്ക് ‘ജീവനുള്ള ഒരു പുതപ്പ്’ വേണം. എത്രയാണ് റേറ്റ്…?
മറുപടി അപ്പോൾ തന്നെ കിട്ടി.
ഇന്ന് ഹൗസ്ഫുളളായതിനാല്‍ നാളെ രാവിലെ 10 മണിക്ക് ബുക്ക് ചെയ്യാമെന്നും 9.55 ന് സ്ഥലത്തെത്തണം എന്നുമായിരുന്നു ‘ഇടപാടുകാരൻ്റെ’ ഉദാരമായ മറുപടി.
പാലാ ബൈപാസില്‍ ജനതാ റോഡിന് സമീപത്തെ വീടും അടയാളങ്ങളും ‘ഇടപാടുകാരൻ’ കൃത്യമായി പറഞ്ഞു കൊടുത്തു.
‘ഇപ്പോള്‍ നാലുപേര്‍ ടീമിലുണ്ട്. ആളെ കണ്ട് ഇഷ്ടപ്പെട്ട് തിരഞ്ഞെടുക്കാം. മണിക്കൂറിന് 5000 രൂപാ മുതല്‍ 15000 രൂപ വരെ നല്‍കണം. ഭക്ഷണം വേണമെങ്കില്‍ അതിന്റെ പണം വേറെ നല്‍കണം. കുളിക്കാനുള്ള സൗകര്യം ഇവിടെ നല്‍കും…’
ഇടപാടുകാരന്റെ വിശദീകരണം കേട്ട് ‘കസ്റ്റമറു’ടെ കണ്ണു തള്ളി.
കാര്യങ്ങൾ ഇത്ര എളുപ്പമായിരിക്കുമെന്ന് അദ്ദേഹം വിചാരിച്ചില്ല.
മറ്റാരുമല്ല, പാലാ സി.ഐ. കെ.പി. ടോംസണ്‍ ആയിരുന്ന ആ ‘കസ്റ്റമർ.’
പാലാ ബൈപാസില്‍ ജനതാ റോഡിന് സമീപം വീട് വാടകയ്‌ക്കെടുത്ത്  നാലു സ്ത്രീകളെ താമസിപ്പിച്ച് അനാശാസ്യകേന്ദ്രം നടത്തി വന്ന സംഘത്തെ പാലാ സി.ഐ. കെ.പി. ടോംസണ്‍ കുടുക്കിയത്  ചെറിയൊരു ഏകാംഗ നാടകത്തിലൂടെയാണ്.

Signature-ad

സി.ഐ ടോംസണും പാലാ എസ്.ഐ, എം.ഡി അഭിലാഷും 15 മിനിറ്റിനുള്ളില്‍ സ്ഥലത്ത് കുതിച്ചെത്തി. ക്രിസ്തുമസ് നക്ഷത്രങ്ങളും ബലൂണുകളുമൊക്കെയായി അലങ്കരിച്ച വീട്ടില്‍ നിന്ന് ഈണത്തില്‍ ഡി.ജെ പാട്ടുകള്‍ ഉയരുന്നുണ്ട്. ജനല്‍ കര്‍ട്ടണ്‍ മാറ്റി നോക്കിയപ്പോള്‍ ഒരു സ്ത്രീയും പുരുഷനും നഗ്നരായി നൃത്തം ചവിട്ടുകയാണ്.

ഞൊടിയിടയില്‍ വീട് വളഞ്ഞ് നടത്തിപ്പുകാരന്‍ ഹാഷിമിനെയും ഇവിടെ ഇടപാടിനെത്തിയ കിടങ്ങൂര്‍ പൂണംചിറ ജോസുകുട്ടി (29)യേയും കസ്റ്റഡിയിലെടുത്തു. ഹൈ​വേ സൈ​ഡി​ല്‍ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് അ​നാ​ശാ​സ്യ​കേ​ന്ദ്രം ന​ട​ത്തി​യ ഈരാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ഹാ​ഷി​മി(51)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്ത്രീകളെല്ലാം അന്യജില്ലകളില്‍ നിന്നുള്ളവരായിരുന്നു. കഴിഞ്ഞ ഒരു മാസമായി വീട് വാടകയ്‌ക്കെടുത്ത് ഇവിടെ അനാശാസ്യ നടപടികള്‍ നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ വീടും പരിസരവും. ഇത്തരം നടപടികള്‍ക്ക് മുമ്പും പിടിയിലായിട്ടുള്ള ആളാണ് ഹാഷിമെന്നും പോലീസ് അറിയിച്ചു.

Back to top button
error: