കുട്ടിക്കാനത്തിന് താഴെ തമിഴ്നാട്ടില്‍ നിന്നെത്തിയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് ഇന്ന് അപകടത്തില്‍ പെട്ടു.ആര്‍ക്കും പരുക്കില്ല. അപകടമുണ്ടായ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെ വച്ച് എയര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ബ്രേക്ക് നഷ്ടപ്പെട്ട ബസ് അഞ്ച് ലോറികളേയും നിരവധി ചെറുവാഹനങ്ങളേയും മറികടന്ന് റോഡരികില്‍ കൂട്ടിയിട്ട മണ്‍കൂനയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.ബ്രേക്ക് നഷ്ടപ്പെട്ടിട്ടും
ഒരു കിലോമീറ്ററിലധികം ദൂരം ധൈര്യം കൈവിടാതെ വണ്ടിയോടിച്ച, അമ്പതോളം ജീവനുകള്‍ രക്ഷിച്ച ഡ്രൈവര്‍ അയ്യപ്പൻമാരുടെ മാത്രമല്ല മലയാളികളുടെയും ഹീറോയായി മാറിയിരിക്കുകയാണ്.
പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ നിരവധി പേർ അപകടത്തിൽപ്പെട്ട ബസിന്‍റെ ഡ്രൈവറെ ഷേക്ക്ഹാന്‍റ് കൊടുത്തും കെട്ടിപ്പിടിച്ചും അഭിനന്ദിച്ചു.കാരണം ഈ മണ്‍ തിട്ട കഴിഞ്ഞാല്‍ പിന്നെ കൊടും വളവുകളും കുത്തിറക്കവുമായിരുന്നു.അതേസമയം അയ്യപ്പസ്വാമി ഡ്രൈവറുടെ വേഷത്തിൽ തങ്ങളെ കാപ്പാത്തെന്ന് ബസിലെ യാത്രക്കാർ പറയുന്നു.തമിഴ്നാട്ടിലെ ഉശിലംപട്ടിയിൽ നിന്നുമുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്.