KeralaLead NewsNEWS

വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീയിട്ട സംഭവം; പ്രതി ആന്ധ്രാ സ്വദേശി തന്നെ, 3 കേസുകളില്‍ അറസ്റ്റ്‌

കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീയിട്ടത് ആന്ധ്ര സ്വദേശി സതീഷ് നാരായണനെന്ന് പൊലീസ്. വടകരയില്‍ മുന്‍പുണ്ടായ മൂന്ന് തീപിടിത്തത്തിന് പിന്നിലും ഇയാളാണ്. മൂന്നു കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം തുടരുന്നതായി റൂറല്‍ എസ്പി പി.എ.ശ്രീനിവാസ് പറഞ്ഞു. പ്രതിയുടെ സമൂഹമാധ്യമ ഇടപെടലുകള്‍ പരിശോധിക്കുമെന്നും എസ്പി വ്യക്തമാക്കി.

വെളളിയാഴ്ച പുലര്‍ച്ചെയാണ് താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയില്‍ തീപിടിത്തമുണ്ടായത്. തീയിട്ടതിയാളാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ഇന്നു പുലര്‍ച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.

Signature-ad

ശുചിമുറിയില്‍ തീയിട്ടതെന്നായിരുന്നു യുവാവിന്റെ മൊഴി. തീപിടിത്തത്തില്‍ വടകര താലൂക്ക് ഓഫിസ് കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഭൂരിഭാഗം ഫയലുകളും 45 കംപ്യൂട്ടറുകളും നശിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. രാവിലെ അഞ്ചരയോടെ സമീപത്തെ ജയില്‍ ജീവനക്കാരാണു തീ കണ്ടത്. അതിനു മണിക്കൂറുകള്‍ക്ക് മുന്‍പുതന്നെ കെട്ടിടത്തിനുള്ളില്‍ തീ പടര്‍ന്നിരിക്കാമെന്ന് കരുതുന്നു. അഗ്‌നിരക്ഷാസേനയുടെ 10 യൂണിറ്റ് എത്തിയാണു തീയണച്ചത്.

Back to top button
error: