ബാലസോര്‍: ഒഡീഷയിലെ ബാലസോറില്‍ അഗ്‌നി പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ പ്രഹരശേഷി. അഗ്‌നി സീരീസിലെ ആറാമത് മിസൈലാണ് അഗ്‌നി പ്രൈം. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ എന്നതാണ് മറ്റൊരു പ്രത്യേകത.
‘നിരവധി സവിശേഷതകള്‍ ഉള്ള അഗ്‌നി പ്രൈം പരീക്ഷണഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഉയര്‍ന്ന നിലയിലുള്ള കൃത്യതയാണ് പ്രകടമാക്കിയത്.’- പരീക്ഷണ ഘട്ടത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതോടെ ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് 15 കിലോമീറ്റര്‍ ദൂരത്തില്‍ വരെ മിസൈലുകള്‍ അനായാസം നേരിടാമെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 7ന് ബ്രഹ്മോസ് മിസൈലിന്റെ സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.