IndiaLead NewsNEWS

10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ ഡൽഹി

വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 10 വർഷം കഴിഞ്ഞ മുഴുവൻ ഡീസൽ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കാനൊരുങ്ങി ഡല്‍ഹി. ജനുവരി 1 മുതൽ റദ്ദാക്കും. മറ്റു സ്ഥലങ്ങളിൽ റജിസ്റ്റർ ചെയ്ത് ഉപയോഗിക്കാൻ എതിർപ്പില്ലാ രേഖയും (എൻഒസി) നൽകുമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണു തീരുമാനം. അതേസമയം, 15 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കൊന്നും എൻഒസി നൽകില്ലെന്നും സംസ്ഥാന ഗതാഗത വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. 10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങളും 15 വർഷം കഴിഞ്ഞ പെട്രോൾ വാഹനങ്ങളും ദേശീയ തലസ്ഥാന നഗരത്തിൽ വിലക്കി എൻജിടി 2016ലാണ് ഉത്തരവിട്ടത്. 15 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങളുടെ റരജിസ്‌ട്രേഷന്‍
റദ്ദാക്കലായിരുന്നു ആദ്യം നടത്തിയിരുന്നത്. 10 വർഷം കഴിഞ്ഞ വാഹനങ്ങൾ പ്രത്യേക അനുമതി വാങ്ങി നഗരത്തിൽ ഉപയോഗിച്ചിരുന്നു.

Back to top button
error: