NEWS

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗാവതിക്ക് ഗുരുവായൂരിൽ തുലാഭാരം

ദീപാരാധന തൊഴുതശേഷം ശർക്കരകൊണ്ടും മണിക്കിണറിലെ തീർത്ഥംകൊണ്ടും ദുർഗാവതിക്ക് തുലാഭാരം നടത്തി. ദുർഗാവതിയുടെ പേരിൽ വെള്ളിയാഴ്ച ക്ഷേത്രത്തിൽ ചുറ്റുവിളക്കും ഉണ്ടായിരുന്നു

തൃശൂർ: ഗുരുവായൂർക്ഷേത്രത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യ ദുർഗാവതി സ്‌റ്റാലിൻ തുലാഭാരം വഴിപാട് നടത്തി.
ദുർഗാവതിയുടെ പേരിൽ വെള്ളിയാഴ്ച ക്ഷേത്രത്തിൽ ചുറ്റുവിളക്കും ഉണ്ടായിരുന്ന. സന്ധ്യയ്ക്ക് ദീപാരാധനസമയത്ത് ക്ഷേത്രത്തിലെത്തിയ ദുർഗാവതിയെ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതിയംഗം കെ.വി. ഷാജി എന്നിവർ സ്വീകരിച്ചു.

Signature-ad

ദീപാരാധന തൊഴുതശേഷം ശർക്കരകൊണ്ടും മണിക്കിണറിലെ തീർത്ഥംകൊണ്ടും തുലാഭാരം നടത്തി. 9200 രൂപ കൗണ്ടറിൽ അടച്ചു. ചുറ്റുവിളക്കിന് 40,000 രൂപ ദേവസ്വത്തിൽ നേരത്തേ അടച്ചിരുന്നു.

Back to top button
error: