KeralaNEWS

മണ്ണിനെ അറിഞ്ഞാൽ, മണ്ണും അറിഞ്ഞുതരും

കുമ്മായം, പച്ച കക്ക പൊടി, നീറ്റുകക്ക എന്നിവയാണ് അമ്ലത ലഘൂകരിക്കാൻ മണ്ണിൽ ചേർക്കുന്നത്.
ണ്ണിൻറെ അമ്ല-ക്ഷാര നില സന്തുലിതമാക്കൽ കൃഷിയിൽ ഏറെ പ്രധാനപ്പെട്ടതാണ്. മണ്ണിൻറെ
പി എച്ച് മൂല്യം 7 ആകുന്നതാണ് ഉത്തമം. മണ്ണിനെ അമ്ലഗുണമുള്ളത് ക്ഷാരഗുണമുള്ളത് എന്ന് വേർതിരിക്കുന്നത് പിഎച്ച് സ്കെയിലിൽ 7 എന്ന സംഖ്യയാണ്. ഏഴിൽ താഴെ വന്നാൽ അമ്ളാംശം കൂടുതലും ഏഴിന് മുകളിൽ വന്നാൽ ക്ഷാരാംശം കൂടുതലും എന്നാണർത്ഥം. കേരളത്തിൽ നിലവിലുള്ള മണ്ണിൻറെ ഘടനയിൽ 90% അമ്ലഗുണം ഉള്ളതാണ്. ക്ഷാര മണ്ണ് ഉള്ളത് പാലക്കാട് ചിറ്റൂർ ജില്ലയിൽ മാത്രമാണ്.
മണ്ണിൻറെ അമ്ലത ലഘൂകരിച്ച് മാത്രമേ നമുക്ക് നന്നായി കൃഷി ചെയ്യാൻ സാധിക്കും. അല്ലാത്തപക്ഷം ചെടികൾ നല്ല വളർച്ച കൈവരികയില്ല. അതിന് കൃത്യമായി മണ്ണുപരിശോധന നടത്തണം. കൃഷിയുടെ ഓരോഘട്ടത്തിലും മണ്ണ് പരിശോധനയിലൂടെ പിഎച്ച് മൂല്യം അറിയുകയും മണ്ണിലെ പോഷകമൂലകങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യണം.
കുമ്മായം, ഡോളമൈറ്റ്, പച്ച കക്ക പൊടി, നീറ്റുകക്ക എന്നിവയാണ് പ്രധാനമായും അമ്ലത ലഘൂകരിക്കാൻ മണ്ണിൽ ചേർക്കുന്നത്. ജിപ്സമാണ് ക്ഷാരത ലഘൂകരിക്കാൻ ഉപയോഗിക്കേണ്ടത്. അമ്ല /ക്ഷാര ഗുണം കൃത്യമായി പരിഹരിക്കാതെ ഒരുവളം നല്കിയിട്ടും ചെടികൾക്ക് കാര്യമില്ല. മണ്ണിൻറെ അമ്ല /ക്ഷാര നില കൃത്യമായി നിലനിർത്തിയിട്ടുണ്ട് വളം ചെയ്തുകഴിഞ്ഞാൽ ചെടികൾ അതിന് ലഭ്യമാക്കുന്ന വളത്തിൽ നിന്ന് മൂലകങ്ങൾ ആവശ്യാനുസരണം വലിച്ചെടുക്കും. ഇത്തരത്തിൽ അമ്ലത കുറയ്ക്കുന്ന വസ്തുക്കളെ ‘സോയൽ അമിലൂറൻസ്’ എന്നാണ് പൊതുവേ പറയുന്നത്. ഇതാണ് മുകളിൽ പറഞ്ഞ വസ്തുക്കൾ. എന്തു വളം നൽകിയിട്ടും നല്ല രീതിയിൽ വിളവ് കിട്ടുന്നില്ല എന്ന് കർഷകർ പറയുന്നതിന് അടിസ്ഥാനകാരണം അമ്ല -ക്ഷാര നിലയിലെ മാറ്റമാണ്. അതുകൊണ്ടുതന്നെ ഈ കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുക. അമ്ല ക്ഷാരഗുണമുള്ള മണ്ണിൽ സൂക്ഷ്മജീവികളുടെ പ്രവർത്തനം തീരെ ഉണ്ടാവുകയില്ല. സൂക്ഷ്മജീവികളുടെ പ്രവർത്തനം ഇല്ലാത്തപക്ഷം അവിടെ ജൈവ രാസ വളത്തിൽ നിന്ന് ലഭ്യമാകുന്ന മൂലകങ്ങളെ വേർതിരിച്ച് ചെടികൾക്ക് നൽകാൻ കഴിയുകയില്ല.
കുമ്മായം ചേർത്താൽ പിഎച്ച് മൂല്യം മാത്രമല്ല ശരിയാക്കുന്നത്. മണ്ണിൻറെ ഘടന മെച്ചപ്പെടുകയും,സൂക്ഷ്മ ജീവികളുടെ സാന്നിധ്യം വർദ്ധിക്കുകയും. കൂടാതെ പോഷക ലഭ്യത വർദ്ധിക്കുകയും ചെയ്യുന്നു. കാൽസ്യം എന്ന മൂലകവും ധാരാളം ലഭിക്കുന്നു. ഇനി ഡോളമൈറ്റ് ആണ് കൃഷിയിടത്തിൽ ഇടുന്നതെങ്കിൽ മഗ്നീഷ്യവും കാൽസ്യവും മണ്ണിന് ലഭിക്കും. അതുകൊണ്ടുതന്നെ കുമ്മായം ഇടാതെയുള്ള കൃഷിരീതികൾ അവലംബിക്കേണ്ട. കുമ്മായം ഇട്ട് രണ്ടാഴ്ച നനച്ച ശേഷം മാത്രം വളങ്ങൾ ചേർക്കുക രണ്ടും ഒരുമിച്ച് ഇടാൻ പാടില്ല.

Back to top button
error: