KeralaNEWS

സർക്കാർ അയഞ്ഞില്ല, പിജി ഡോക്ടർമാർ സമരം നിർത്തി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ 16 ദിവസമായി തുടരുന്ന സമരം പി.ജി. ഡോക്ടർമാർ അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷുമായി അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയാണ് സമരം അവസാനിപ്പിക്കാൻ വഴിയൊരുക്കിയത്.

നിലവിൽ നിയമിച്ച ജൂനിയർ റെസിഡന്റുമാർക്ക് പുറമേ ഈവർഷം കോഴ്സ് പൂർത്തിയാക്കുന്നവരെ അടുത്ത ബാച്ച് എത്തുന്നതുവരെ തുടരാൻ നിർദേശം നൽകും എന്നാണ് സൂചന.അതേസമയം സ്റ്റൈപ്പന്റ് വർധനയിലും ഉടൻ അനുകൂലനടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകിയെന്ന് ഭാരവാഹികൾ പറയുന്നു.എന്നാൽ ഇതിന് വ്യക്തതയില്ല.

മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് മുടക്കം കൂടാതെ കൃത്യമായി സ്റ്റൈപെന്‍ഡ് നല്‍കുന്ന സംസ്ഥാനമാണ് കേരളം.അവരുടെ മെഡിക്കല്‍ പിജി പഠനത്തിനായി സര്‍ക്കാര്‍ വലിയ തുക തന്നെ ചെലവഴിക്കുന്നുമുണ്ട്.
     അത് കൂടാതെയാണ് 55,000 രൂപ മുതല്‍ 57,200 രൂപ വരെയാണ് പ്രതിമാസം സ്റ്റൈപെന്‍ഡ് നല്‍കുന്നത്. 2009 ജനുവരിയില്‍ സ്റ്റൈപെന്‍ഡ് 18,500 രൂപയായിരുന്നു. ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ച് ഇപ്പോള്‍ 55,000 മുതല്‍ 57,200 വരെയാക്കി, ഇത്രയും വര്‍ധനവ് കഴിഞ്ഞ 10 വര്‍ഷത്തിനകം ആര്‍ക്കും ലഭിച്ചിട്ടില്ല. കോവിഡിനിടയില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പോലും 2020ല്‍ 4 ശതമാനം വര്‍ധനവ് വരുത്തിയിരുന്നു.
     പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഇത് വലിയ തുകയാണ്. ഇവിടെ സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും ഇത്രയും തുക ശമ്പളം കിട്ടുന്നില്ല.ജനങ്ങളുടെ നികുതിപ്പണത്തിലാണ് സർക്കാർ ഡോക്ടർമാർ പഠിച്ചിറങ്ങുന്നത്.
     സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷത്തെ ഫീസ് 55,130 ആണ്. അതേസമയം ഒരുമാസം ലഭിക്കുന്ന സ്റ്റൈപെന്റ് 55,000 രൂപയാണ്. അതേസമയം സ്വകാര്യ കോളേജുകളിലെ ഒരു വര്‍ഷത്തെ ഫീസ് ജനറലില്‍ 15 ലക്ഷവും എന്‍ആര്‍ഐ ക്വാട്ടയില്‍ 35 ലക്ഷവുമാണ്. പലപ്പോഴും സ്വകാര്യ കോളേജുകളില്‍ ചെറിയ സ്റ്റൈപെന്‍ഡോ മാത്രമാണ് ഉള്ളത്.ഇത് പലപ്പോഴും കിട്ടാറുമില്ല.

Back to top button
error: