KeralaNEWS

തേനീച്ച വളർത്തൽ: ചിലവ് കുറവ്, ലാഭം കൂടുതൽ

ളരെക്കുറഞ്ഞ ചിലവിൽ തേനീച്ച വളർത്തലിലൂടെ പണം സമ്പാദിക്കാം. പരിശീലനവും മാർഗനിർദേശങ്ങളും തരാൻ ഹോർട്ടികോർപ്പുണ്ട്.

ഒരു തേനീച്ചക്കോളനി സ്ഥാപിക്കുന്നതിന് 1000-1200 രൂപ ചിലവ് വരും.ഇതിൽ 40 ശതമാനം സർക്കാർ സബ്സിഡി ലഭിക്കും. തേനീച്ച വളർത്തലിന് പ്രത്യേക സ്ഥലത്തിന്റെ ആവശ്യമില്ലെന്നതാണ് പ്രത്യേകത. കോളനികൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്റ്റാൻഡുകൾ ഉറപ്പിക്കുന്നതിനുള്ള സ്ഥലംമാത്രം മതി. മറ്റു കൃഷിയിടങ്ങളിലും തേനീച്ചക്കോളനികൾ സ്ഥാപിക്കാം. മറ്റു തൊഴിലുകൾ ചെയ്യുന്നവർക്കും ചുരുങ്ങിയസമയം ചെലവഴിച്ച് തേനീച്ച വളർത്തലിലൂടെ പണം സമ്പാദിക്കാൻ കഴിയും.

ഒരു കോളനിയിൽനിന്ന് പ്രതിവർഷം ശരാശരി 10-15 കിലോ തേൻ ഉത്പാദിപ്പിക്കുവാൻ കഴിയും. കിലോയ്ക്ക് മുന്നൂറ് മുതൽ മേലോട്ടാണ് തേനിന്റെ വില. പുതിയകോളനി സ്ഥാപിക്കുന്നവർക്ക് തേനീച്ചകളുടെ വളർച്ചയ്ക്കനുസരിച്ച് വർഷത്തിൽ നാലുകോളനികളായി വർധിപ്പിക്കാൻ സാധിക്കും.

Signature-ad

കൂടുകളിൽ പുതിയ കുഞ്ഞുങ്ങളും പുതിയറാണിയും ഉണ്ടാവുന്നതോടെ പഴയ തേനടകൾ മാറ്റി പുതിയ തേനടകൾ വെച്ചു കൊടുക്കണം. ഇങ്ങനെ പരിചരണം നൽകുന്ന കോളനികൾ വർഷങ്ങളോളം നിലനിൽക്കും. മൂന്നുമാസംകൊണ്ട് തേനീച്ചകൾ പൂർണവളർച്ച പ്രാപിക്കും. ജനുവരി മുതൽ മേയ് വരെയാണ് തേനുത്പാദന കാലം.

കർഷകർ ഉത്പാദിപ്പിക്കുന്ന തേൻ ഗുണനിലവാരമനുസരിച്ച് ഹോർട്ടികോർപ്പ് തന്നെ സംഭരിക്കും.

സർക്കാർ ആനുകൂല്യങ്ങളും ഹോർട്ടികോർപ്പിന്റെ സംസ്ഥാന തേനീച്ച വളർത്തൽ പരിശീലനകേന്ദ്രത്തിൽനിന്ന് ലഭിക്കും. മാവേലിക്കര കല്ലിമേലാണ് സംസ്ഥാനത്തെ ഏക തേനീച്ച വളർത്തൽ പരിശീലനകേന്ദ്രം സ്ഥിതി ചെയ്യുന്നത്.

വിവരങ്ങൾക്ക് : സംസ്ഥാന തേനീച്ചവളർത്തൽ കേന്ദ്രം (ഹോർട്ടികോർപ്പ്), കല്ലിമേൽ.പി.ഒ., മാവേലിക്കര. ഫോൺ: 0479-2356695

Back to top button
error: