IndiaLead NewsNEWS

ഡല്‍ഹിയില്‍ 10 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ന്യൂഡൽഹി∙ ഡല്‍ഹിയില്‍ പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 97ആയി. നിലവിൽ ഡൽഹിയിൽ മാത്രം 20 പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പത്തുപേർ ആശുപത്രി വിട്ടു. ആരോഗ്യ മന്ത്രി സത്യേന്ദർ ജയിനാണ് ഒമിക്രോണ്‍ രോഗികളുടെ കണക്ക് പുറത്തുവിട്ടത്.

വ്യാഴാഴ്ച 14 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. കര്‍ണാടകയിൽ 5 പുതിയ കേസുകളും ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളില്‍ നാലുവീതവും ഗുജറാത്തില്‍ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കേരളത്തിൽ 5 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നാലുപേർക്ക് വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ ഒമിക്രോൺ കണ്ടെത്തിയ വ്യക്തിയുടെ സ‍മ്പർക്ക പട്ടികയിലുള്ള രണ്ടുപേർക്കും കോംഗോയിൽ നിന്ന് വന്ന 35കാരനായ എറണാകുളം സ്വദേശിക്കും യുകെയിൽ നിന്നുവന്ന തിരുവനന്തപുരം സ്വദേശിനിയായ 22കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Back to top button
error: