IndiaLead NewsNEWS

തമിഴ്‌നാട്ടില്‍ ബാലവിവാഹം നടത്തിയതിന് 6 പേര്‍ അറസ്റ്റില്‍

തഞ്ചാവൂര്‍: 17 വയസുള്ള ആണ്‍കുട്ടിയുടേയും 16 വയസുള്ള പെണ്‍കുട്ടിയുടേയും വിവാഹം നടത്തിയതിന് 6 പേര്‍ അറസ്റ്റില്‍. വിവാഹത്തിന് മുന്‍കൈയ്യെടുത്ത രാജാ, അയ്യാവ്, രാമന്‍, ഗോപു, നാടിമുത്തു, കന്നിയന്‍ എന്നിവരാണ് അറസ്റ്റിലായത്.

തഞ്ചാവൂരിലെ തിരുവോണം എന്ന സ്ഥലത്താണ് സംഭവം. ഒരേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ ഇവരുടെ വിവാഹം നടത്താന്‍ വീട്ടുകാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്കും പെണ്‍കുട്ടിയെ സര്‍ക്കാരിന്റെ ബാലികാ സദനത്തിലേക്കും മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: