IndiaNEWS

“സാർ നമ്മൾ താമസിച്ചു പോയി. ഇന്ത്യക്കുമുന്നിൽ റഷ്യയുടെ ചെമ്പടയുണ്ട് “

ഇന്ത്യയുടെ ബംഗ്ലാദേശ് യുദ്ധത്തിന്റെ ( 3 Dec 1971 – 16 Dec 1971 )  50 ആം വാർഷിക ദിനമാണ് ഇന്ന്
ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ചരിത്രം പോലെ ഇന്ത്യയും ഒരു അമേരിക്കൻ കോളനി ആയി മാറേണ്ടിയിരുന്ന യുദ്ധമായിരുന്നു കിഴക്കൻ പാക്കിസ്ഥാന് എതിരായ യുദ്ധം അഥവാ ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായ യുദ്ധം.ആ യുദ്ധത്തിന്റെ അമ്പതാമത് വാർഷികമാണ് ഇന്ന്.
 ബ്രിട്ടീഷുകാർക്ക് ശേഷം ഒരു പാവ സർക്കാരിനെ വച്ചുകൊണ്ട്  ഇന്ത്യയുടെ രക്തവും  മജ്ജയും ഊറ്റി  കുടിക്കാൻ അമേരിക്കയ്ക്ക് കഴിയാതെ പോയത് അന്ന് റഷ്യൻ ചെമ്പട ഇന്ത്യക്കു മുന്നിൽ തീർത്ത പ്രതിരോധം ഒന്നുകൊണ്ടു മാത്രമാണ്
13 ദിവസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ ഇന്ത്യ യുദ്ധം ജയിച്ചു.അമേരിക്കൻ സാമ്രാജ്യത്വം പാക്കിസ്ഥാനുവേണ്ടി ഇന്ത്യയെ ചുട്ടുകരിക്കാൻ അവരുടെ ഏഴാം കപ്പൽ പടയെ അയച്ചുവെങ്കിലും ഇന്ത്യക്കു വേണ്ടി സോവിയറ്റ് ചെമ്പട നെഞ്ചുവിരിച്ച്‌ അമേരിക്കൻ അഹന്തയെ വിറപ്പിച്ച ഒരു യുദ്ധം കൂടിയായിരുന്നു ഇത്  !
ബംഗ്ലാദേശ് യുദ്ധം കൊടുമ്പിരി കൊണ്ടു നിൽക്കുമ്പോൾ ബംഗ്ലാദേശികളുടെ പിന്തുണയില്ലാത്ത പാകിസ്ഥാനെ സഹായിക്കാൻ ഇന്ത്യക്കെതിരെ 7th fleet എന്നറിയപ്പെടുന്ന കപ്പൽ പടയെ പ്രസിഡന്റ് നിക്സൻ അയച്ചു. 70 ഫൈറ്റർ എയർക്രാഫ്റ്റ് അടങ്ങുന്ന ലോകത്തെ ഏറ്റവും വലിയ ആണവായുധ വേധ കപ്പലായ USS enterprise അടങ്ങിയ ഏഴാം കപ്പൽപ്പട ബംഗാൾ ഉൾക്കടലിലെത്തിയാൽ ഇന്ത്യക്ക് പിടിച്ചു നിൽക്കാൻ ആവുമായിരുന്നില്ല.
അമേരിക്കക്ക് പിറകെ ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ HMS ഈഗിൾ HMS ആൽബിയോൺ തുടങ്ങിയ കപ്പൽ പടയും ഇന്ത്യയെ ലക്ഷ്യമാക്കി അറേബ്യൻ സീ വഴി മറുവശത്തുകൂടി തിരിച്ചു. രണ്ടു വശത്തു നിന്നും ഇന്ത്യയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇന്ത്യ പെട്ടെന്ന്  സോവിയറ്റ് യൂണിയന്റെ സഹായം അഭ്യർത്ഥിച്ചു.നെഹ്റുവും മോസ്കോയുമായി ഉണ്ടായിരുന്ന നല്ല ബന്ധവും ഇതിനൊരു കാരണമായി. റഷ്യൻ ചുവപ്പു നേവി 16 നാവിക യൂണിറ്റുകളും 6 അണുവായുധ വാഹിനി മുങ്ങികപ്പലും വ്ലാഡിവോസ്റ്റോക്കിൽ നിന്നയച്ചു- ഇന്ത്യക്ക് വേണ്ടി.
അഡ്മിറൽ N. കൃഷ്ണൻ ഇന്ത്യയുടെ കിഴക്കൻ നാവിക കമാന്റിന്റെ ചീഫ് തന്റെ പുസ്തകമായ ” No way but to surrender” ൽ ഇങ്ങിനെ എഴുതി.
“അമേരിക്കക്കാർ ചിറ്റഗോംഗിൽ എത്തുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടു. ഒരു വേള അവരുടെ വേഗം കുറയ്ക്കാൻ മരണത്തെ പോലും ഭയപ്പെടാതെ അവരെ ആക്രമിച്ചാലോ എന്നു കൂടി ഞങ്ങൾ ആലോചിച്ചു.”
അമേരിക്കൻ കപ്പൽപ്പട ഡിസംബർ രണ്ടാം വാരം ബംഗാൾ ഉൾക്കടലിൽ എത്തി ചേർന്നു. അറേബ്യൻ സമുദ്രം വഴി ബ്രിട്ടിഷ് നാവികപ്പടയും. ലോകം ശ്വാസമടക്കി നിന്ന നിമിഷങ്ങൾ. പക്ഷെ  സോവിയറ്റ് സബ്മറൈനുകൾ  കടൽ മൽസ്യങ്ങൾ പോലുമറിയാതെ  അവരെ കടന്നു മുന്നേറിയത് അമേരിക്കക്കാർ അറിഞ്ഞില്ല.
കിഴക്കൻ പാക്കിസ്ഥാനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ് ) മുന്നേറിയ അമേരിക്കൻ കപ്പൽ പടയെ അമ്പരപ്പിച്ചു കൊണ്ട് സോവിയറ്റ് ചെമ്പടയുടെ അന്തർവാഹിനികൾ ഇന്ത്യക്ക് മുന്നിൽ മതിൽ തീർത്തു.
ഇന്ത്യയെ പിന്നിൽ നിർത്തി കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ കടലിൽ നേർക്ക് നേർ !
അമേരിക്കൻ ഏഴാം കപ്പൽപ്പടയുടെ കമാന്ററായ അഡ്മിറൽ ഗോർഡൻ അമേരിക്കയിലേക്ക് സന്ദേശമയച്ചു..
“സാർ നമ്മൾ താമസിച്ചു പോയി. ഇന്ത്യക്കുമുന്നിൽ റഷ്യയുടെ ചെമ്പടയുണ്ട് “
അതിനേക്കാൾ മുഴക്കത്തിൽ റഷ്യ അവരോട് പറഞ്ഞു:
 ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നം അവർ തീർത്തോളും എന്ന്!

Back to top button
error: