KeralaNEWS

ഓട്ടോറിക്ഷ തൊഴിലാളിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് ആരോപണം

കൊല്ലം കരിക്കോട് സ്വദേശി താജുദ്ദീൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അന്യായമായി പീഡിപ്പിക്കുന്നതായി പരാതി.കൊല്ലം കരിക്കോട് പഴയ ബസ്സ്റ്റാന്റിൽ വർഷങ്ങളായി ഒട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്ന ആളാണ് താജുദ്ദീൻ.കഴിഞ്ഞ ഓണത്തിന്  ഉച്ചക്ക് ഒരു മണിയോടെ ഇദ്ദേഹം എഴുകോൺ എന്ന സ്ഥലത്തേക്ക് ഓട്ടം പോകുന്ന വഴി കുണ്ടറ ആശുപത്രിമുക്കിന് സമീപം ഒരാൾ ആക്‌സിഡന്റിൽ പെട്ട് വഴിയരുകിൽ കിടക്കുന്നതുകണ്ടു.ആരും തന്നെ അപകടത്തിൽപ്പെട്ട ആളിനെ ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല.താജുദീൻ ഉടൻതന്നെ ഓട്ടോ സൈഡിൽ ഒതുക്കി അപകടത്തിൽപ്പെട്ട ആളിനെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചു.തുടർന്ന്
തന്റെ വണ്ടിയിൽ ഉണ്ടായിരുന്ന യാത്രക്കാരെയും കൊണ്ട് ഏഴുകോണിലേക്കു പോയി.
ദിവസങ്ങൾക്കുശേഷം താജുദ്ദീന് ഓട്ടോയുമായി ഹാജരാകാൻ പോലീസ് സ്റ്റേഷനിൽ നിന്നും അറിയിപ്പ് ലഭിച്ചു.താജുദ്ദീന്റെ ഓട്ടോ ആണ് അപകടം ഉണ്ടാക്കിയതെന്നായിരുന്നു  പോലീസിന്റെ വിശദീകരണം. സത്യാവസ്ഥ തുറന്നു പറഞ്ഞിട്ടും പോലീസ് അംഗീകരിച്ചില്ല.ഒടുവിൽ അന്ന് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ ഫോണിൽ വിളിച്ച് പോലീസിന്റെ കൈയ്യിൽ കൊടുത്ത് സംസാരിച്ചതിനുശേഷമാണ് താജുദ്ദീനെ പോകാൻ അനുവദിച്ചത്.
 എന്നാൽ ദിവസങ്ങൾക്കുശേഷം  പോലീസ് എത്തി താജുദീന്റെ ഓട്ടോ കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലേക്ക് മാറ്റുകയും താജുദ്ദീനെതിരെ കേസ് എടുക്കുകയും ചെയ്തു.കാര്യങ്ങൾ വിശദീകരിച്ചിട്ടും കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുക എന്ന പോലീസ് തന്ത്രത്തിനെതിരെ വ്യാപക പ്രതിക്ഷേധമാണ് ഇവിടങ്ങളിൽ ഉയർന്നിരിക്കുന്നത്.ഇങ്ങനെയൊക്കെയാണ് കാര്യമെങ്കിൽ അപകടത്തിൽ പെടുന്നവരെ ഇനി ആരെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുമോന്നാണ് മറ്റ് ഓട്ടോത്തൊഴിലാളികളും ചോദിക്കുന്നത്.

Back to top button
error: