KeralaNEWS

നെയ്ത വലയിൽ കുടുങ്ങിക്കിടക്കുന്ന ചിലന്തികൾ

“മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” – കാൾ മാർക്സ്
നിങ്ങൾ ചന്ദ്രനിൽ പോയിട്ടുണ്ടോ? ഞങ്ങൾ പോയിട്ടുണ്ട്. ചന്ദ്രനിൽ മാത്രമല്ല , കഴിയാവുന്നത്ര നക്ഷത്രങ്ങളിലും.ചന്ദ്രനിൽ ചെന്നപ്പോൾ മുയലെന്നും മാനെന്നുമൊക്കെ നാം വിളിക്കുന്ന ജീവി ഞങ്ങളോട് ആക്രോശിച്ചു. ഇന്നലെയുണ്ടായ തുണ്ടുജീവികളുടെ പേര് എനിക്കിട്ട് വിളിക്കാൻ ആരാ നിങ്ങൾക്ക് അവകാശം തന്നത്?
നിങ്ങൾ അറബിക്കടലിൻ്റെ അടിത്തട്ട് കണ്ടിട്ടുണ്ടോ? ഞങ്ങൾ കണ്ടിട്ടുണ്ട് . ചത്തുമലച്ച് കരയിലെത്തുമ്പോഴാണ് മീൻതൊലി മൃദുപ്പെടുന്നത്. അവിടെ അവർക്കൊക്കെ പരുത്ത തൊലിയാ . ഞങ്ങൾ ചെല്ലുമ്പോൾ ഒരു അയിലപ്പെണ്ണ് മുടിചീകുകയായിരുന്നു.  ഒരു തിമിംഗലച്ചേട്ടൻ മീശ പിരിച്ച് കവലയിൽ നിൽക്കുന്നുണ്ടായിരുന്നു.
ഈ രാമൻ ,കൃഷ്ണൻ, യേശുദാസ് എന്നൊക്കെ കള്ളത്തൊണ്ടയിൽ പറയുമ്പോൾ ഞങ്ങൾ പുച്ഛിക്കുന്നത് എന്തുകൊണ്ടാണെന്നോ? ഞങ്ങൾ അവരെ കണ്ടിട്ടുണ്ട്. കാണുക മാത്രമല്ല, ഒരായിരം എൽപി സ്കൂളുകളുടെ മുറ്റത്ത്  ഓടിക്കളിച്ചിട്ടുണ്ട്. നല്ല കുട്ടികൾ ആയിരുന്നു. ” കാട്ടുമരത്തിൻ കൊമ്പുകൾ തോറും , കയറാം മറിയാം ചാടാം ” എന്ന ഞങ്ങളുടെ പാട്ടുകേട്ട് പൊട്ടിച്ചിരിക്കുമായിരുന്നു .
ഇതൊക്കെ എങ്ങനെ സാധിച്ചെന്നോ? ഞങ്ങൾ പഠിച്ച പള്ളിക്കൂടത്തിൽ കുറെ  യന്ത്രങ്ങൾ ഉണ്ടായിരുന്നു. ആ യന്ത്രങ്ങൾ രാമനെന്നോ റഹീമെന്നോ തോമായെന്നോ വിത്യാസമില്ലാതെ സദാസമയം മുരണ്ടിരുന്നത്  കഥയുടെയും കവിതയുടെയും ഒരുമയുടെയും സ്നേഹത്തിന്റെയും ചേർത്തുപിടിക്കലിന്റെയും ഗുണപാഠങ്ങളായിരുന്നു. ബസ്സിൽ കയറും മുമ്പേ , അഞ്ചുവയസ്സിൽ ഞങ്ങൾ ഈ വാഹനങ്ങളിലെ സ്ഥിരം യാത്രക്കാരായി.അവരിൽ കീറിയ വസ്ത്രങ്ങൾ ഉള്ളവരും തുന്നിച്ചേർത്ത കുപ്പായക്കാരും നല്ല വസ്ത്രങ്ങൾ ഉള്ളവരും ഇല്ലാത്തവരും ഉണ്ടായിരുന്നു.നല്ലതായി പഠിച്ച് ഭാവിയിൽ ധാരാളം നല്ല വസ്ത്രങ്ങൾ വാങ്ങാൻ കെൽപ്പുള്ളവരാകണമെന്ന് നിറകണ്ണുകളോടെ ഉപദേശിച്ചിരുന്ന അവർ അതിനായി ഭാഷയുടെ കാട്ടിലേയ്ക്ക് കൂടെക്കൂടെ കാഞ്ചി വലിക്കുകയും ചെയ്യുമായിരുന്നു; ഒരു ദാക്ഷിണ്യവും ഇല്ലാതെ.അന്ന് ആ വെടിയുണ്ടകളേറ്റവരൊക്കെ ഇപ്പോഴും ആ കാട്ടിൽ പാഞ്ഞുകൊണ്ടിരിക്കുകയാണ് . വള്ളികളും പടർപ്പുകളും ഉയരങ്ങളും ഗർത്തങ്ങളും കണ്ടുതീരാനാകാതെ. പക്ഷെ അതിനിടയിലും ചിലർ കാട് കണ്ട് ഭയന്ന് മാറി നിൽക്കുന്നുണ്ട്.
മലയാളത്തിലെ അക്ഷരങ്ങളേ കരയണ്ട. അവർ പഠിച്ചത് മലയാളമല്ല!
ചിലരങ്ങിനെയാണ്….
എത്രവലിയ പരിസ്ഥിതിവാദികളായാലും ശരി
അവർക്ക് കാട് എന്നും ഭയമായിരിക്കും.
അത് ഒരുപക്ഷേ കേരളത്തിൽ മാത്രവുമായിരിക്കും !!
ഒരുഭാഗത്ത് വലിയ പുരോഗമനവാദികളെന്ന നാട്യവും, മറുഭാഗത്ത് പ്രാകൃത ഗോത്രസമൂഹ ചിന്തയുമായിട്ടാണ് കേരളത്തിൽ ഇന്നും ചിലർ കഴിയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വലിയ  വായില്‍കൊളളാത്ത വര്‍ത്താനമൊക്കെ പറയുമ്പോഴും നെയ്ത വലയിൽ കുടുങ്ങിക്കിടക്കുന്ന ചിലന്തിയേപ്പോലെ മതപ്രമാണങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ.
.
വസ്ത്രം പാന്‍റോ,ചുരിദാറോ,പാവാടയോ എന്നത് ധരിക്കുന്നവരുടെ സൗകര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അതല്ലാതെ ഇന്ന വസ്ത്രമേ ധരിക്കാവൂ എന്ന ലിഖിതനിയമമൊന്നും ഒരു മതത്തിലുമില്ല. ഇനി അഥവാ അങ്ങിനെയുണ്ടെന്നാണ് ഇപ്പറയുന്നവർ  വാദിക്കുന്നതെങ്കില്‍,  ചുരിദാരോ സാരിയോ മതകീയ വേഷമാണോ.? പാന്റും ഷർട്ടും ഷൂസും ഊരി കളഞ്ഞ് കോണകവും കെട്ടി നടക്കേണ്ടി വരില്ലേ ഇവിടുത്തെ പുരുഷൻമാർക്ക്.
മാറ് മറയ്ക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്ന അമ്മമ്മാരുടെ നാടായിരുന്നു ഇത്.അവിടെ നിന്നാണ് നമ്മൾ ഇവിടെ വരെ എത്തിയതും.പിന്നെന്തിനാണ് ഇപ്പോഴും ചില ഹരിതവനങ്ങൾ  പുരോഗമനം അടിച്ചേല്‍പ്പിക്കുന്നേയെന്ന്
വായിട്ടടിക്കുന്നത്.വസ്ത്രത്തിന്റെ മാറ്റത്തിലല്ല, മൂല്യബോധമുള്ളവരായി വളരാൻ അവരെ തയാറാക്കുക എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ.
ഇതൊന്നും ഉള്‍ക്കൊളളാനുളള അടിസ്ഥാനബോധം ഇല്ലാത്ത ഇതുപോലുളള ഹരിതവനിതകളോട് മായിന്‍ഹാജി പറഞ്ഞതേ നമ്മള്‍ക്കും പറയാനുളളൂ….
സ്ത്രീകളായാല്‍ അടുക്കളയിൽ ഒതുങ്ങണം.!!
*ഫേസ്ബുക്കിൽ പ്രചരിച്ചത്.കടപ്പാടോടെ*

Back to top button
error: