
ചന്ദ്രിക ദിനപത്രത്തിന്റെ ഫിനാൻസ് ഡയറക്ടർ പി എം അബ്ദുൾ സമീറിനെ അറസ്റ്റ് ചെയ്തു. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ കോഴിക്കോട് നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്. ജീവനക്കാരുടെ പി എഫ് വിഹിതം അടയ്ക്കാത്ത കേസിലാണ് അറസ്റ്റ്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ സമീറിനെ സ്റ്റേഷൻ നടപടി പൂർത്തിയാക്കി വിട്ടയച്ചു.






