KeralaNEWS

സാമ്പത്തിക ക്രമക്കേട്;ചന്ദ്രിക ഫിനാൻസ് ഡയറക്ടർ പി എം അബ്ദുൾ സമീറിനെ അറസ്റ്റ് ചെയ്തു

ചന്ദ്രിക ദിനപത്രത്തിന്റെ  ഫിനാൻസ് ഡയറക്ടർ പി എം അബ്ദുൾ സമീറിനെ അറസ്റ്റ് ചെയ്തു. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ കോഴിക്കോട് നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്. ജീവനക്കാരുടെ പി എഫ് വിഹിതം അടയ്ക്കാത്ത കേസിലാണ് അറസ്റ്റ്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ സമീറിനെ സ്റ്റേഷൻ നടപടി പൂർത്തിയാക്കി വിട്ടയച്ചു.

2020 ൽ നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ഇത്.2017 സെപ്തംബർ മുതൽ ജീവനക്കാർ വിഹിതം  അടയ്ക്കുന്നുണ്ടെങ്കിലും  കമ്പനി ഇത് പിഎഫിൽ നിക്ഷേപിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: