വിമാനങ്ങളിലെ ബ്ലാക്ബോക്സിന്റെ പിറവിക്ക് പിന്നിൽ ഇങ്ങനെയൊരു കഥയുണ്ട്.തന്റെ 8 മത്തെ വയസിൽ പിതാവ് ദുരൂഹമായി വിമാനാപകടത്തിൽ മരിച്ചത് ആ മകന്റെയുള്ളിൽ ഒരു നീറ്റലായി കിടന്നു.അവൻ വളർന്നപ്പോൾ വിമാനാപകടങ്ങൾ തിരിച്ചറിയാൻ ഒരു സംവിധാനം കണ്ടെത്തി .അതാണ് ബ്ലാക്ബോക്സ്.
അതെ , ആകാശയാനങ്ങളിലെ അപകട കാരണങ്ങളുടെ ചുരുളഴിക്കാൻ വേണ്ടിയുള്ള കണ്ടെത്തലായ ബ്ലാക്ബോക്സിന്റെ പിറവിക്ക് പിന്നിൽ ഇങ്ങനെയൊരു വലിയ രഹസ്യമുണ്ട് .ബ്ലാക്ക് ബോക്സ്ലെ പ്രധാന ഘടകമായ ഫ്ലൈറ്റ് ഡേറ്റ റിക്കോർഡറിന്റ ഉപഞ്താവയ ആസ്ത്രേലിയൻ ശാസ്ത്രഞ്ജൻ ഡോ: ഡേവിഡ് വാറൻന്റ് കഥയാണിത് .1925 ലാണ് ഇദ്ദേഹം ജനിച്ചത് .ബാല്യകാലത്തെ അച്ഛന്റെ മരണം വല്ലാത്ത ആഘാതമായി .പിന്നീട് തന്റെ കണ്ടെത്തലിന് പ്രചോദനമായ സംഭവമായിരുന്നു അത് .സിഡ്നി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്ത ശേഷം ഗവേഷണങ്ങളിൽ മുഴുകിയ അദ്ദേഹം 1953ലെ ഒരു വിമാന ദുരന്തം അന്വേഷണം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടു .ആ വിമാനം എങ്ങനെ അപകടത്തിൽപെട്ടു എന്ന് മനസിലാക്കാൻ ഒരു മാർഗ്ഗവുമില്ലായിരുന്നു .കാരണം യാത്രക്കാർ എല്ലാവരും മരണപ്പെട്ടിരുന്നു . വിമാനത്തിലെ കേപ് പീറ്റ്റിലെ ശബ്ദങ്ങൾ റിക്കാർഡ് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ അപകട കാരണം മനസിലാക്കാമായിരുന്നുവെന്ന് വാറൻന് തോന്നി.തുടർന്ന് പ്രതിരോധ വകുപ്പിന് ഫ്ലൈറ്റ് ഡേറ്റ റിക്കാർഡിനെകുറിച്ചുള്ള തന്റെ ആശയം ഒരു റിപ്പോർട്ടായി അദ്ദേഹം സമർപ്പിച്ചു .പക്ഷെ അവരത് തള്ളിക്കളഞ്ഞു.
പിന്നീട് ബ്രിട്ടീഷ് വ്യോമസേന ഉദ്യോഗസ്ഥർ ആസ്ത്രേലിയ സന്ദർശിച്ച അവസരത്തിൽ ഈ നിർദ്ദേശം അവരുടെ ചെവിയിലെത്തുകയും അങ്ങനെ ബ്ലാക്ബോക്സ് എന്ന ആശയം നടപ്പിലാകുകയാണുണ്ടായത്.ആദ്യം 1960 ൽ ആസ്ത്രേലിയ സർക്കാരാണ് വിമാനത്തിൽ ഇത് ഘടിപ്പിച്ചത് .പിന്നീട് മറ്റ് രാജ്യങ്ങളും ഇത് പിന്തുടർന്നു .ഇന്ന് നിയമ പ്രകാരം എല്ലാ വിമാനങ്ങളിലും കേപ്റ്ററുകളിലും തന്നെ ഇത് നിർബന്ധമാണ്.
ഡേവിഡ് വാറന്റെ സംഭാവനകളെ മുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി .പല രാജ്യങ്ങളും തങ്ങളുടെ വിമാനങ്ങൾക്ക് ഡേവിഡ് വാറന്റെ പേര് പോലും നൽകുകയുണ്ടായി.2010 ലാണ് ഇദ്ദേഹം അന്തരിച്ചത്.