NEWS

ഇടമലക്കുടിക്കാർ ചരിത്രബോധമില്ലാത്ത വിഡ്ഢികള്‍ എന്ന് എം.എം മണി

ഇടമലക്കുടി ഒമ്പതാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് വിജയിച്ചത്. ഇതിൻ്റെ പേരിൽ പ്രദേശവാസികളെ പരിഹസിക്കുന്ന വിവാദ പ്രസ്താവനയുമായി മുൻമന്ത്രി എം.എം മണി എം.എൽ.എ രംഗത്തെത്തി

മൂന്നാർ: ഇടമലക്കുടി ആദിവാസി പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചതിൽ രോഷാകുലനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പുഞ്ചോല എംഎൽഎയുമായ എം.എം മണി.

“ഇടമലക്കുടിയിൽ തോറ്റു. ഇടമലക്കുടിയെ ഇടമലക്കുടിയാക്കി മാറ്റിയത് നമ്മളാണ്. അവിടെ ഇപ്പോ വന്നിരിക്കുന്നത് കൈപ്പത്തിയല്ല ബിജെപിയാണ്. ചരിത്രബോധമില്ലാത്ത വിഡ്ഢികൾ. എത്ര കോടി രൂപ മുടക്കിയാണ് കറണ്ട് കൊണ്ടുവന്ന് കൊടുത്തതെന്ന് അറിയാമോ… ഇനി അവര് വന്നങ്ങ് നന്നാക്കട്ടെ…”
മണി പറഞ്ഞു.

ഇടമലക്കുടി ഒമ്പതാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി.ജെ.പി സ്ഥാനാർഥി ജയിച്ചത്. ഒരു വോട്ടിനാണ് സിപിഎം സ്ഥാനാർഥി പരാജയപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ മൂന്നാർ ഏരിയാ സമ്മേളനത്തിൽ മണി ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.

ഇതിനെതിരെ ബിജെപി രംഗത്തെത്തി. എം.എം മണി കേരളത്തിലെ പൊതുസമൂഹത്തോടും ആദിവാസികളോടും മാപ്പ് പറയാൻ തയ്യാറാകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

Back to top button
error: