IndiaNEWS

വിവാഹം കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തില്‍ അഞ്ച് ദിവസം നഗ്നനരായി കഴിയണം; ഇങ്ങനെയും ഒരു ഇന്ത്യൻ ഗ്രാമം

വൈവിധ്യമായ ജീവിത രീതികളും ആചാരങ്ങളും കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം.ഓരോ സംസ്ഥാനത്തിനും അവരുടേതായ ജീവിത രീതിയും ഭാഷാ സംസ്കാരവും നില നില്‍ക്കുന്നുമുണ്ട്. ഇത്തരത്തില്‍ ഹിമാചല്‍ പ്രദേശിലുള്ള മണികര്‍ണ്‍ താഴ്വരയിലെ പിനി എന്ന് പേരുള്ള ഗ്രാമത്തിലും കലാ കാലങ്ങളായി പിന്തുടര്‍ന്നു പോരുന്ന ഒരു ആചാരമുണ്ട്. ഈ ഗ്രാമത്തിലെ വിവാഹിതരായ സ്ത്രീകള്‍ വര്‍ഷത്തില്‍ അഞ്ച് ദിവസം നഗ്നനരായി കഴിയണം എന്നതാണ് ആ  വിചിത്രമായ ആചാരം.
എല്ലാ വര്‍ഷവും ഇവിടുത്തെ ഉത്സവം നടക്കുന്നത് ചവാന്‍ മാസത്തിലാണ്.ഈ ഉത്സവം അഞ്ചു ദിവസത്തോളം നീണ്ടു നില്ക്കും.ഈ ഉത്സവത്തോടനുബന്ധിച്ച് ഇവിടുത്തെ സ്ത്രീകള്‍ നഗ്നനരായി കഴിച്ചു കൂട്ടണമെന്നാണ് ആചാരം.ഒരു നേര്‍ത്ത തുണി മാത്രമേ സ്ത്രീകള്‍ക്ക് അനുവദനീയമായുള്ളൂ.അതും നിര്‍ബന്ധമെങ്കില്‍ മാത്രം.എന്നാല്‍ ആചാര ലംഘനം ഉണ്ടായാല്‍ ഏതെങ്കിലും വിധത്തിലുള്ള ദുരനുഭവങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടാകുമെന്ന ഭയം ഉള്ളതുകൊണ്ട് ഇവിടുത്തെ സ്ത്രീകള്‍ നഗ്നനരായി തന്നെ കഴിയുയകയാണ് പതിവ്.
മാത്രവുമല്ല ഉത്സവം നടക്കുന്ന ദിവസങ്ങളില്‍ വസ്ത്രം ഉപേക്ഷിച്ച സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് പൂര്‍ണമായി അകന്ന് കഴിയുകയും വേണം. തമ്മില്‍ കണ്ടാല്‍ മിണ്ടാനോ, ചിരിക്കാനോ പോലും പാടില്ലന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.ഈ അഞ്ചു ദിവസങ്ങളില്‍ ഗ്രാമത്തിലുള്ളവര്‍ ആരും തന്നെ മദ്യപിക്കാനോ, മല്‍സ്യമാംസാദികള്‍ കഴിക്കണോ പാടില്ല.
ഈ ആചാരവുമായി ബന്ധപ്പെട്ട ഐതിഹ്യമനുസരിച്ച്
ലഹുവാ ഘണ്ഡ് ദേവത പിനി ഗ്രാമത്തില്‍ എത്തുന്നതിന് മുന്‍പ് ഇവിടെ അസുരന്മാരെക്കൊണ്ടുള്ള ശല്ല്യം രൂക്ഷമായിരുന്നു.പിന്നീട് ദേവത പ്രത്യക്ഷപ്പെട്ട് അസുരന്മാരെ നിഗ്രഹിച്ച് ഗ്രാമത്തെ രക്ഷിച്ചു.ദേവിയുടെ വിജയം ഇവര്‍ ഉത്സവമായി ആഘോഷിക്കുകകയും ചെയ്തു. ഉത്സവസമയത്ത് ആകര്‍ഷകമായി വസ്ത്രം ധരിച്ച സ്ത്രീകളെ അസുരന്മാര്‍ പിടികൂടുമെന്നാണ് ഇവിടുത്തെ ഗ്രാമവാസികളുടെ വിശ്വാസം. അതുകൊണ്ടാണ് ഇവിടുത്തെ സ്ത്രീകള്‍ നഗ്നനരായി കഴിയുന്നത്.

Back to top button
error: