പത്തനംതിട്ട:മഴ മാറിയിട്ട് രണ്ടു ദിവസമെ ആയുള്ളെങ്കിലും ചൂട് കാരണം ഇരിക്കാൻ വയ്യാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ.ദിവസത്തിനു ദിവസം ചൂട് കൂടുകയുമാണ്.ഈ മാസം ആദ്യം വരെയും നിറഞ്ഞുകവിഞ്ഞൊഴുകിയിരുന്ന പുഴകളുടെയും മറ്റും അടിത്തട്ടു വരെ തെളിഞ്ഞുകാണാം.കിണറുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
ഏറ്റവും കൂടുതൽ മഴ ലഭിച്ച ഒരു സീസണയായിരുന്നു ഇത്തവണ കേരളത്തിലേത്.എന്നിട്ടും ഒരാഴ്ച കൊണ്ട് ഈ സ്ഥിതിയാണെങ്കിൽ വരും മാസങ്ങളിലെ കാര്യം ഊഹിക്കാൻ പോലും സാധിക്കുന്നില്ല.
പമ്പ ത്രിവേണിയിലും മറ്റും തടയണ കെട്ടിയാണ് അയ്യപ്പൻമാർക്ക് സ്നാനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.റാന്നി മേഖലയിൽ മിക്ക വീടുകളിലും ടാങ്കറിൽ വെള്ളം എത്തിക്കാൻ തുടങ്ങിക്കഴിഞ്ഞു.