ദോഹ: പ്രസവത്തെ തുടർന്ന് മസ്തിഷ്കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ ദോഹയില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ റേഡിയോളജിസ്റ്റുമായ ഡോ. ഹിബ ഇസ്മയില്‍ (30) ആണ് മരിച്ചത്.കോഴിക്കോട് സ്വദേശിയും ഖത്തര്‍ ഫൗണ്ടേഷനില്‍ എൻജിനീയറുമായ മുഹമ്മദ് ഷിനോയ് ആണ് ഭര്‍ത്താവ്.
മസ്തിഷ്കാഘാതത്തെ തുടർന്ന് വെന്റിലേറ്ററില്‍ കഴിയവെയാണ് വ്യാഴാഴ്ച രാത്രി മരണം സംഭവിക്കുന്നത്.ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് റേഡിയോളജി വിഭാഗത്തില്‍ റെസിഡന്റ് ഡോക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.
മൂന്നാഴ്ച മുമ്പാണ് ഖത്തറിൽ വെച്ച് ഹിബ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്.തുടർന്ന് തലവേദന അനുഭവപ്പെടുകയും ഗുരുതരാവസ്ഥയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കുകയും ചെയുകയായിരുന്നു.കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശി ഇസ്മയിലിന്റെയും മഹ്മൂദയുടെയും മകളാണ്.