തൃശൂര്‍: രോഗിയുടെ ബന്ധുവില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ അറസ്റ്റില്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി ഡോക്ടര്‍ കെ. ബാലഗോപാലാണ് അറസ്റ്റിലായത്.
കാല്‍മുട്ട് ശസ്ത്രക്രിയക്ക് 20000 രൂപ കൈക്കൂലിയായി കൈപറ്റിയതായാണ് വിവരം.
രാവിലെ പെരിങ്ങാവിലെ വസതിയില്‍ വച്ച് വിജിലന്‍സ് ഡിവൈഎസ്പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്.
നേരത്തെ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോക്ടര്‍ ബാലഗോപാല്‍ സ്ഥലം മാറ്റത്തെ തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാല്‍ മൂന്ന് മാസം മുന്‍പ് വകുപ്പ് മേധാവിയായി വീണ്ടും ആശുപത്രിയില്‍ തിരിച്ചെത്തുകയായിരുന്നു.