KeralaNEWS

ഭാര്യയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു

ർബുദ ബാധിതയായ ഭാര്യയുടെ മൃതദേഹം സംസ്കരിക്കുന്നതിടെ കുഴഞ്ഞു വീണ ഭർത്താവ് അഭിഭാഷകനും സിപിഎം നേതാവുമായ ആഴാകുളം കുന്നത്തു  വീട്ടിൽ വി.ബാലചന്ദ്രൻ നായർ(62) അന്തരിച്ചു.മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന്  ശ്രീചിത്ര ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നെയ്യാറ്റിൻകര കോടതിയിലെ അഭിഭാഷകനും മുൻ പബ്ലിക് പ്രോസിക്യൂട്ടറും സിപിഎം മുൻ വെള്ളറട ഏരിയ കമ്മിറ്റി അംഗവുമാണ്.
അർബുദബാധിതയായി  ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യ എൻ.സജിത(56)യുടെ മരണം  ഞായറാഴ്ചയായിരുന്നു. മൃതദേഹത്തിനരികിൽ ബാലചന്ദ്രൻ ഇരുന്ന കസേരയിൽ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു.

Back to top button
error: