MovieNEWS

‘മിന്നല്‍ മുരളി ഇഷ്ട്ടപെട്ടു, മുംബൈ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കും’: പ്രിയങ്ക ചോപ്ര

ഡിസംബര്‍ 24 നാണ് ‘മിന്നല്‍ മുരളി’ നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനത്തിനെത്തുന്നത്. അതിന് മുന്നോടിയായി ഡിസംബര്‍ 16 ന് മുംബൈ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കും. ജിയോ മാമി ഫിലിം ഫെസ്റ്റിവലിന്റെ ചെയര്‍പേഴ്‌സണും താരവുമായ പ്രിയങ്ക ചോപ്രയാണ് മിന്നല്‍ മുരളിയുടെ ഫെസ്റ്റിവല്‍ പ്രീമിയര്‍ പ്രഖ്യാപിച്ചത്.

ടൊവിനോ തോമസും ബേസില്‍ ജോസഫുമായി പ്രിയങ്ക നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സും ഫെസ്റ്റിവല്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്മൃതികിരണും സംവാദത്തില്‍ പങ്കെടുത്തു.

Signature-ad

മിന്നല്‍മുരളി കണ്ടെന്നും ഏറെ ഇഷ്ടപ്പെട്ടുവെന്നും അവരുമായുള്ള സംവാദത്തിനിടെ പ്രിയങ്ക പറഞ്ഞു. ഒരു സൂപ്പര്‍ഹീറോ ചിത്രത്തിലേക്ക് എത്താനുള്ള സാഹചര്യത്തെക്കുറിച്ച് പ്രിയങ്ക ബേസിലിനോടും ടൊവിനോയോടും ചോദിച്ചിരുന്നു.

‘ചിത്രത്തിന്റെ കഥാപശ്ചാത്തലം കേരളമാണെങ്കിലും ലോകത്തെവിടെയുമുള്ള പ്രേക്ഷകര്‍ക്ക് ചിത്രവുമായി സംവദിക്കാനാവുമെന്ന് ബേസില്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള സിനിമാപ്രേമികളിലേക്ക് മിന്നല്‍മുരളി എത്തിച്ച നെറ്റ്ഫ്‌ളിക്‌സിനോടുള്ള നന്ദി ടൊവിനോയും ബേസിലും അറിയിച്ചു.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് തിരക്കഥാകൃത്തുക്കള്‍.

Back to top button
error: