IndiaNEWS

ശബരിമല ഇടത്താവളങ്ങൾക്കു സമീപം 20 രൂപയ്ക്ക് ഭക്ഷണം ലഭ്യമാകുന്ന സുഭിക്ഷ ഹോട്ടലുകൾ ആരംഭിച്ചു

റാന്നി:ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പെരുനാട് ശബരിമല ഇടത്താവളത്തിനു സമീപം 20 രൂപയ്ക്ക് ശുദ്ധവും മികവുറ്റതുമായ  ഭക്ഷണം ലഭ്യമാക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി ശ്രീ. ജി ആർ അനിൽ ഇന്ന് നിർവഹിച്ചു.
ജില്ലാ കളക്ടർ ഡോ:,ദിവ്യാ എസ് അയ്യർ ,പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.എസ് മോഹനന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.മനോജ് ചരളേല്‍ കൂടാതെ ത്രിതല പഞ്ചായത്ത് പ്രതിനിധികളും
 വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ശബരിമല തീർത്ഥാടകർക്കായി സീസൺ അവസാനിക്കും വരെ കൂടുതൽ ഇടത്താവളങ്ങളിൽ സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Back to top button
error: