മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് :-
അഴീക്കോട് എം. എൽ.എ. കെ.വി. സുമേഷാണ് മലയാളത്തിന്റെ പ്രിയ കഥാകാരൻ ശ്രീ.ടി. പദ്മനാഭൻ എന്ന പപ്പേട്ടന് സംസാരിക്കണമെന്നും വിളിക്കുമെന്നും പറഞ്ഞത്. തൊട്ടു പിന്നാലെ പപ്പേട്ടന്റെ വിളിയെത്തി. ശിവൻകുട്ടിയെയും പാർവതിയെയും അടുത്ത് പരിചയമില്ലെങ്കിലും പാർവതിയുടെ പിതാവ് പിജിയുമായുള്ള അടുത്ത ബന്ധം മുൻനിർത്തിയാണ് വിളിക്കുന്നത് എന്ന് പറഞ്ഞു. രണ്ട് പേരെയും കാണാൻ ആഗ്രഹമുണ്ട് എന്നും പറഞ്ഞു. ഞാൻ നേരിൽ വന്നു കാണാം എന്നറിയിച്ചെങ്കിലും തിരുവനന്തപുരത്ത് വരുന്നുണ്ടെന്നും വീട്ടിൽ വന്ന് നിങ്ങളോടൊപ്പം അത്താഴം കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പപ്പേട്ടൻ പറഞ്ഞത് പാലിച്ചു. ഇന്ന് റോസ് ഹൗസിലെത്തി ഞങ്ങളോടൊപ്പം സമയം പങ്കിട്ടു. പപ്പേട്ടൻ ഉണ്ടെന്നറിഞ്ഞ് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാനും എത്തി. കുറേ നേരം സംസാരിച്ചു, വിശേഷങ്ങൾ പങ്കുവെച്ചു. ഒരുമിച്ച് അത്താഴം കഴിച്ചു.
നന്ദി പപ്പേട്ടാ നന്ദി, ഈ അസുലഭ നിമിഷങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചതിന്. എല്ലാ നന്മകളും നേരുന്നു.