കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം അവതരിപ്പിച്ചതിനു പിന്നാലെ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ആക്രമണം രൂക്ഷമായതായി റിപ്പോർട്ട്. രാജ്യത്ത് ക്രിസ്ത്യന്‍വിരുദ്ധ ആക്രമണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് കര്‍ണാടകയുള്ളതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
യുനൈറ്റഡ് ക്രിസ്റ്റ്യന്‍സ് ഫോറം(യുസിഎഫ്), അസോഷിയേഷന്‍ ഫോര്‍ പ്രൊട്ടസ്റ്റന്റ് ഓഫ് സിവില്‍ റൈറ്റ്‌സ്(എപിസിആര്‍), യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്നിവ ചേര്‍ന്നു തയാറാക്കിയ പഠനത്തിലാണ് കര്‍ണാടകയിലെ ക്രൈസ്തവിരുദ്ധ ആക്രമണങ്ങളുടെ വിശദമായ റിപ്പോര്‍ട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ കര്‍ണാടകയില്‍ മാത്രം ക്രിസ്ത്യന്‍ സമൂഹത്തിനുനേരെ 27 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതില്‍ അഞ്ചു സംഭവങ്ങളും കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടെയാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.