കൊട്ടാരക്കര:കല്ലൂർകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വഞ്ചി കുത്തി തുറന്നു മോഷണം നടത്തിയ കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള വീട്ടിൽ താജുദീൻ (63) ആണ് അറസ്റ്റിലായത്.
മേലില ചെങ്ങമനാട് ആശ്രമ നഗറിലുള്ള കല്ലൂർകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ കാണിക്ക വഞ്ചി കുത്തിത്തുറന്ന് 20,000ത്തോളം രൂപ അപഹരിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്.