MovieNEWS

ഹൃദയത്തെ സ്പര്‍ശിക്കുന്ന പുനീതിന്റെ ചിരി, ‘ഗന്ധഡ ഗുഡി’ ടീസര്‍ പുറത്ത്

അകാലത്തില്‍ വിടപറഞ്ഞ കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ സ്വപ്ന ചിത്രം ‘ഗന്ധഡ ഗുഡി’ യുടെ ടീസര്‍ പുറത്തിറങ്ങി. പുനീതിന്റെ അമ്മ പാര്‍വതമ്മ രാജ്കുമാറിന്റെ ജന്മ ദിനമായ ഡിസംബര്‍ 6 നാണ് ടീസര്‍ പുറത്തിറങ്ങിയത്. താരത്തിന്റെ സഹോദരനും നടനുമായ ശിവരാജ് കുമാര്‍, നടന്‍ യാഷ് തുടങ്ങിയ പ്രമുഖര്‍ ടീസര്‍ പങ്കുവെച്ചു.

ഒരു മിനിറ്റ് ഇരുപത് സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ കാടിന്റെ ഭംഗിയും സാഹസികയാത്രയും കാണിച്ചു തരുന്നു. പുനീതിനോടൊപ്പം ഡയറക്ടറും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ജെ. എസ് അമോഗവര്‍ഷയും ടീസറിലുണ്ട്. ഹൃദയത്തെ സ്പര്‍ശിക്കുന്ന പുനീതിന്റെ ചിരിയോടെയാണ് ടീസര്‍ അവസാനിക്കുന്നത്. ആരാധകരുടെ മനസ്സിനെ വൈകാരികമായി അത് ചിത്രത്തോട് അടുപ്പിക്കുകയും ചെയ്യുന്നുണ്ട്.

2022 ല്‍ ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യും. പിഎസ്ആര്‍ പ്രൊഡക്ഷന്‍സും മൂഡ്‌സ്‌കിപ്പറും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘ഗന്ധഡ ഗുഡി’ അശ്വിനി പുനീത് രാജ്കുമാറാണ് നിര്‍മ്മിക്കുന്നത്. ജെ. എസ് അമോഗവര്‍ഷ ചിത്രം സംവിധാനം ചെയ്യുന്നു.

Back to top button
error: