2021 ൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ഇമോജികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ടെക് സ്ഥാപനമായ യൂണികോഡ് കൺസോർഷ്യം.അവരുടെ കണക്കുകൾ അനുസരിച്ച്, 2021ൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ച ഇമോജി ‘സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന’ ഇമോജിയാണ് (Face with tears of joy). ലിസ്റ്റിൽ ഇടംപിടിച്ച മറ്റ് ഇമോജികളേക്കാൾ അഞ്ച് ശതമാനം കുടുതൽ ഈ ഇമോജി ഉപയോഗിക്കപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്.രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ചുവന്ന ഹൃദയമാണ്(Red Heart). പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് (ROFL) മൂന്നാമത്. തംബ്സ് അപ്പും കരയുന്ന ഇമോജിയും കൈകൂപ്പുന്ന ഇമോജിയും നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ ഇടംപിടിച്ചു.
ഇമോജികളുടെ വിവിധ വിഭാഗങ്ങളിൽ ഫ്ലാഗുകൾക്കാണ് ഏറ്റവും ഡിമാന്റ് കുറവ്. അതേസമയം, മുഖത്തിന്റെയും ശരീര ഭാഗങ്ങളുടെയും ഇമോജി വിഭാഗത്തിന് വലിയ ഡിമാൻുമാണ്. വാഹനങ്ങളുടെ വിഭാഗത്തിൽ റോക്കറ്റിനാണ് ആരാധകർ കൂടുതൽ.