KeralaNEWS

മരക്കാർ നിരാശപ്പെടുത്തി; ക്ഷമ ചോദിച്ച് തിരക്കഥാകൃത്ത് അനി ഐ വി ശശി

മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം നിരാശപ്പെടുത്തി എന്ന് പോസ്റ്റിട്ട പ്രേക്ഷകനോട് ക്ഷമ ചോദിച്ച് തിരക്കഥാകൃത്ത് അനി ഐ വി ശശി.
‘സിനിമയുടെ തിരക്കഥ മോശമായിരുന്നു. തിരക്കഥയാണ് ഒരു സിനിമയുടെ നട്ടെല്ല്. ഗ്രാഫിക്സ് കൊണ്ട് നിങ്ങൾ എന്ത് തന്നെ ചെയ്താലും തിരക്കഥ മോശമായാൽ കാര്യമില്ല’ എന്നാണ് ഒരു പ്രേക്ഷകൻ ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെയാണ് അനി ഐ വി ശശി പ്രേക്ഷകനോട് ക്ഷമ ചോദിച്ചത്.പ്രിയദർശനും അനി ഐ വി ശശിയും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.

Back to top button
error: