KeralaNEWS

പന്നി ഇറച്ചിയുടെയുടെ ഔഷധ ഗുണങ്ങൾ;അഞ്ച് പന്നികളെ വരെ വളർത്തുന്നതിന് ലൈസൻസ് ആവശ്യമില്ല

ജീവിതത്തിൽ ഒരിക്കലെങ്കിലും  പന്നിയുടെ ശരീരത്തിൽ നിന്ന് ഉണ്ടാക്കുന്ന ഔഷധങ്ങൾ ഉപയോഗിച്ചിട്ടില്ലാത്തവർ വളരെ കുറവാണ്.കാരണം ഇതൊരു മരുന്നുകൂടിയാണ്.ആയൂർവേദം , സിദ്ധവൈദ്യം ,അലോപ്പതി ചികിത്സയിൽ പന്നിയിൽ നിന്ന് ലഭിക്കുന്ന നെയ്യ്, രക്തം, മാംസം ഉൾപ്പടെ ഉപയോഗിക്കുന്നുണ്ട്.വിറ്റാമിൻ ബി -6, തയാമിൻ, ഫോസ്ഫറസ്, നിയാസിൻ, സെലിനിയം, പ്രോട്ടീൻ എന്നിവയും സിങ്ക്, റൈബോഫ്ലേവിൻ, പൊട്ടാസ്യം എന്നിവയുടെ “നല്ല” സ്രോതസ്സും ഉൾപ്പെടെ നമ്മുടെ ആരോഗ്യത്തെ സഹായിക്കുന്നതിൽ പ്രധാന പോഷകങ്ങളുടെ “മികച്ച” ഉറവിടമാണ് പന്നിയിറച്ചി.പന്നിയിറച്ചി ടെൻഡർലോയിൻ,പന്നിയിറച്ചി സിർലോയിൻ റോസ്റ്റ് എന്നിവ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വരെ  മാനദണ്ഡങ്ങൾ പാലിച്ച് ഉപയോഗിക്കുന്നുണ്ട്.ഇതിൽ 5 ഗ്രാമിൽ താഴെയുള്ള കൊഴുപ്പും 2 ഗ്രാം അല്ലെങ്കിൽ അതിൽ കുറവ് പൂരിത കൊഴുപ്പും 480 മില്ലിഗ്രാം അല്ലെങ്കിൽ അതിൽ കുറഞ്ഞ സോഡിയവും അടങ്ങിയിരിക്കുന്നു.അതേപോലെപ്രോട്ടിന്റെ വലിയ ഉറവിടമാണ് പന്നി ഇറച്ചി. ഇരുമ്പ് – 5%, മഗ്നീഷ്യം – 6%, ഫോസ്ഫറസ് – 20% ,പോട്ടാസ്യം – 11% , സിങ്ക് – 14%, തയാമിൽ – 54, റിബോഫ്ലേവിൻ – 19%, നിയാസിൻ – 37% ,വിറ്റാമിൻ B12-8% ,വിറ്റാമിൻB6- 37% എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
*പന്നിയിൽ നിന്ന് നിർമ്മിക്കുന്ന ഇംഗ്ലിഷ് മരുന്നുകൾ
Insulin – പ്രമേഹം നിയന്ത്രിക്കാൻ
Clexane.   – രക്തം കട്ടപിടിക്കുന്നത് തടയാൻ
Creon       – ദഹനത്തിന്
Creon Micro Enteric – ദഹനം കരൾ സംരക്ഷണം
coated granules
Curosurf.   – ശ്വാസതടസം
Ethical Nutrients – ദഹനം
Digestion plus
Fragmin – രക്തം കട്ടപിടിക്കുന്നത് തടയുക
Heparin sodium -രക്തംകട്ടപിടിക്കുന്നതിന്
injection
Heparinised saline       –     ,, ,,
Heparinised saline –           ,, ,,
injection
Orgaran. – രക്തം കട്ടപിടിക്കാൻ
Panzytrat 25000 – ദഹനത്തിന്
Prothrombinex-VF- രക്തം കട്ടപിടിക്കാൻ
Rotarix – വാക്സ്സിൻ
RotaTeq – വാക്സ്സിൻ
Zostavax- വാക്സ്സിൻ
ക്യാപ്സൂൾ നിർമ്മിക്കാനും കോളെജിൻ, ലിപ്സ്റ്റിക്ക് മറ്റു സൗന്ദര്യ വർദ്ധക വസ്തുക്കൾ നിർമ്മിക്കാനും ഇത് ഉപയോഗിക്കുന്നു.

Back to top button
error: