KeralaNEWS

ജയിലിലല്ലാതെയും തിരുവനന്തപുരത്ത് ഇനി പോലീസ് സുരക്ഷയിൽ താമസിക്കാം

250/- രൂപയ്ക്ക് തിരുവനന്തപുരത്ത്  AC റൂമിൽ താമസ സൗകര്യം ! അതും പോലീസ് സുരക്ഷയിൽ.തിരുവനന്തപുരത്തേക്ക് വിവിധ ആവശ്യങ്ങൾക്കായി വരുന്ന പോലീസിലുള്ളവർക്കും പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്രദമായ ഒരു താമസ കേന്ദ്രമാണിത്.
ഏറ്റവും കുറഞ്ഞ ചിലവിൽ നഗരത്തിന്റെ സിരാകേന്ദ്രമായ പാളയത്ത് പോലീസിന്റെ നിയന്ത്രണത്തിലുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഇത്തരത്തിൽ ശീതീകരിച്ച ഡോർമെറ്ററി സൗകര്യം ഒരുങ്ങിയിരിക്കുന്നത്.ഒറ്റയ്ക്കും ഗ്രൂപ്പായും ഈ സൗകര്യം ഉപയോഗിക്കാം.
സിംഗിൾ ബെഡിന് പോലീസ് ഉദ്യോഗസ്ഥർക്ക്-150, പൊതുജനങ്ങൾക്ക്-250.മുറികൾക്ക് പോലീസിന്-450, പൊതുജനങ്ങൾക്ക്-650 എന്നീ രീതിയിലാണ് നിരക്കുകൾ.ഫാമിലിയായി വരുന്നവർക്ക് ആറ് ബെഡ്ഡ് വരെയുള്ള റൂമുകൾ ഇവിടെ ലഭ്യമാണ്.പോലീസിന്-750, പബ്ലിക്കിന്-1200 എന്നിങ്ങനെയായിരിക്കും നിരക്കുകൾ.

 

 

Back to top button
error: