
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്കു 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിനും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ദുർബലമായി തീവ്ര ന്യൂനമർദമായി ഒഡീഷയിലെ പുരി തീരത്തിനടുത്ത് എത്താൻ സാധ്യതയുണ്ട്. ഇതു ബംഗാൾ തീരത്തെത്തുമ്പോൾ ശക്തി കുറഞ്ഞ ശേഷം വീണ്ടും ശക്തിയേറാനാണു സാധ്യത.