തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഇരുത്തി നടൻ ജയസൂര്യയുടെ വിമർശനം. റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണമെന്നും മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ ഉണ്ടാകില്ലെന്നുമാണ് ജയസൂര്യ പറഞ്ഞത്.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന ഉദ്ഘാടനച്ചടങ്ങിലായിരുന്നു ജയസൂര്യയുടെ ഈ വിമർശനം.മഴക്കാലത്താണ് റോഡുകൾ നന്നാക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടിയായാണ് മഴക്കാലത്ത് റോഡ് ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ ഉണ്ടാകില്ലെന്ന് ജയസൂര്യ പറഞ്ഞത്. റോഡ് നികുതി അടയ്ക്കുന്നവർക്ക് നല്ല റോഡ് വേണം.അല്ലാതെ ന്യായീകരണങ്ങളല്ല വേണ്ടതെന്നും ജയസൂര്യ പറഞ്ഞു.
Tags
Road jsra