ആഫ്രിക്കൻ ഒച്ചുകളെ ആകർഷിച്ചു ഒരുമിച്ചു കൂട്ടി ഉപ്പു ലായനിയിലോ തുരിശു ലായനിയിലോ ഇട്ടു നശിപ്പിക്കുക എന്നതാണ് ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന പ്രധാന നിർദ്ദേശം
ഒച്ചുകളെ ആകർഷിക്കാൻ ഉള്ള കെണികൾ
1.കാബേജ് ഇലകൾ, പപ്പായ ഇലകൾ, മുരിങ്ങ ഇല, എന്നിവയിൽ ഏതെങ്കിലും നനഞ്ഞ ചണചാക്കിൽ പൊതിഞ്ഞു ഒരു ദിവസം വച്ച് പുളിപ്പിച്ച ശേഷം രാത്രി തുറന്ന് വച്ചാൽ ഒച്ചുകൾ അതിലേക്ക് ആകർഷിക്കപെടും
2. മൺ ചട്ടിയിൽ 500 ഗ്രാം ഗോതമ്പ് പൊടി, 200 ഗ്രാം ശർക്കര, 5 ഗ്രാം യീസ്റ്റ് 25 ഗ്രാം തുരിശ് എന്നിവ കുറച്ച് വെള്ളം ചേർത്ത് ഇളക്കി കുഴമ്പ് പരുവത്തിൽ ആക്കി ഒരു ദിവസം വച്ച് പുളിപ്പിക്കുക. അതിനു ശേഷം രാത്രി തുറന്ന് വച്ചാൽ ഒച്ചുകൾ അതിലേക്ക് ആകർ ഷിക്കപ്പെടും. തുരിശ് ഉള്ളതിനാൽ ഒച്ചുകൾ ചത്തു പോവുകയും ചെയ്യും. ഇതേ ലായനി ഒരടി ആഴത്തിൽ കുഴി എടുത്ത് അതിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് ഫലപ്രദമാണ്.
3. പൈനാപ്പിൾ, പഴം പപ്പായ എന്നിവയുടെ അവശിഷ്ടങ്ങളും ശർക്കരയും യീസ്റ്റ് ഉം ചേർത്ത് പുളിപ്പിച്ച് ഒരടി ആഴമുള്ള കുഴിയിൽ നിക്ഷേപിക്കുകയും, അതിലേക്ക് അകര്ഷിക്കപ്പെടുന്ന ഒച്ചുകളെ തുരിശ് ലായനി ഉപയോഗിച്ച് കൊല്ലുകയും ചെയ്യുക
ഒരു ലിറ്റർ വെള്ളത്തിൽ 100 ഗ്രാം മുതൽ 250 ഗ്രാം വരെ എന്ന തോതിൽ ഉപ്പ് ചേർത്തോ, ഒരു ലിറ്റർ വെള്ളത്തിൽ 50 ഗ്രാം എന്ന തോതിൽ തുരിശ് ചേർത്തോ ഒച്ചുകളെ കൊല്ലുന്നതിനുള്ള ലായനി തയ്യാറാക്കുക.
രൂക്ഷമായ ബാധ ഉള്ള സ്ഥലങ്ങളിൽ കാമ്പയിൻ രീതിയിൽ 3 ദിവസങ്ങളിലായി ഈ നടപടികൾ സ്വീകരിക്കുന്നത് നന്നായിരിക്കും