KeralaLead NewsNEWS

മമ്പറം ദിവാകരന് നേരെ ആക്രമണം; 5 പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: അച്ചടക്ക നടപടിയുടേ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരന് നേരെ ആക്രമണം. 5 പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു.ബുധനാഴ്ച വൈകിട്ട് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലെ തെരഞ്ഞെടുപ്പിന്റെ ഐഡന്റിറ്റി കാര്‍ഡ് വാങ്ങാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കാര്‍ഡ് വിതരണത്തിനിടെ അഞ്ച് പേര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്‌തെന്നും കസേരകൊണ്ട് അടിച്ചെന്നുമാണ് പരാതി.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്റേത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് കാണിച്ചാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് തന്നോട് മുന്നേയുള്ള എതിര്‍പ്പാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പുറത്താക്കലിലേക്ക് എത്തിയതെന്നാണ് മമ്പറത്തിന്റെ ആരോപണം.

Back to top button
error: