KeralaNEWS

മുല്ലപ്പെരിയാറിൽ കടുംപിടുത്തവുമായി തമിഴ്നാട്, ഉറക്കം നടിച്ചു കേരളം 

 

ചെ​ന്നൈ: മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 152 അ​ടി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന് ത​മി​ഴ്നാ​ട് മ​ന്ത്രി ദു​രൈ മു​രു​ക​ൻ. സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം അ​ണ​ക്കെ​ട്ട് ബ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തു​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യാ​യ ദു​രൈ മു​രു​ക​ൻ പ​റ​ഞ്ഞു.

സു​പ്രീം കോ​ട​തി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​കും ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തു​ക. അ​തി​ന് മു​മ്പ് അ​ണ​ക്കെ​ട്ടി​ന്‍റെ ബ​ല​പ്പെ​ടു​ത്ത​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​നു​മാ​യി ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ല്ല​പ്പെ​രി​യാ​ർ 152 അ​ടി​യാ​ക്കു​മെ​ന്ന് മു​ൻ​പും ദു​രൈ മു​രു​ക​ൻ പ​റ​ഞ്ഞി​രു​ന്നു.

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ലെന്നും പുതിയ അണക്കെട്ട് നിർമ്മിക്കാൻ കേരളവും, തമിഴ്നാടും യോജിച്ചു തീരുമാനം കൈക്കൊള്ളണമെന്നും മുൻമന്ത്രി എം എം മണി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് തമിഴ്നാടിന്റെ പ്രസ്താവന. പുതിയ ഡാം നിർമിച്ചു ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യം കേട്ടതായി പോലും കേരള സർക്കാർ ഭാവിക്കുന്നുമില്ല.

എത്ര ബാലപ്പെടുത്തിയാലും 130 വർഷത്തിലധികം പഴക്കമുള്ള ഡാം നിലനിൽക്കുമോ എന്നാ ചോദ്യം എന്ത്കൊണ്ട് അധികാരികൾ മുഖവിലക്കെടുക്കുന്നില്ല?  കടുത്ത പ്രതിഷേധം ജനങ്ങൾക്കിടയിൽ ഉയർന്നിട്ടും ഉറക്കം നടിക്കുകയാണ് സർക്കാർ.

50 വർഷം പിന്നിട്ട ഡാമുകൾ ഡീകമ്മീഷൻ ചെയ്യണമെന്ന അന്താ രാഷ്ട്ര നിയമം ഉള്ളിടത്താണ് ഈ മൗനം.

Back to top button
error: