10 രൂപയുടെ മൂന്ന് കള്ളനോട്ടുകള്‍ കൈവശം വെച്ചതിന് 30 വര്‍ഷത്തിലേറെക്കാലം ഒളിവില്‍ പോയയാളെ ക്രൈംബ്രാഞ്ച് വയനാട് അറസ്റ്റ് ചെയ്തു. കോട്ടയം അതിരമ്പുഴ സ്വദേശി കുന്നേപ്പറമ്പ് തോമസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 1990 ലാണ് അറസ്റ്റിനാസ്പദമായ കേസ്. പണം പലിശക്ക് കൊടുത്തിരുന്ന തോമസിന് ഒരിക്കല്‍ പലിശത്തുക കിട്ടിയതില്‍ 10 രൂപയുടെ 3 കള്ളനോട്ടുകള്‍ ഉണ്ടായിരുന്നു. ഇതറിയാതെ കൈവശം വെച്ചപ്പോഴാണ് പൊലീസ് പിടികൂടുന്നത്.
സംഭവത്തില്‍ അന്ന് തന്നെ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കേസിന്റെ വിസ്താരം കോടതിയില്‍ നടക്കുന്നതിനിടെ തോമസ് കുടുംബത്തോടൊപ്പം ഒളിവില്‍ പോയി. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിന്നീട് അന്വേഷണം. അത്തരത്തില്‍ നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് തോമസ് കുടുംബത്തോടൊപ്പം ബത്തേരിയില്‍ താമസിക്കുന്നതായി സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ക്രൈംബ്രാഞ്ച് തോമസിനെ അറസ്റ്റ് ചെയ്തത്.