ബെംഗളൂരു: കര്‍ണാടകയിലെ കോളജുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ചന്ദാപുരയിലെ നഴ്‌സിങ് കോളേജില്‍ 12 മലയാളി വിദ്യാര്‍ഥികള്‍ക്കും ധാര്‍വാഡിലെ എസ്ഡിഎം മെഡിക്കല്‍ കോളേജിലെ 281 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ മെഡിക്കല്‍ കോളജിന് 500 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി അടയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ധാര്‍വാഡ് ജില്ലാ ഭരണകൂടം കോളേജ് സീല്‍ ചെയ്യുകയും കോളേജിന്റെ പുറത്തേക്കും അകത്തേക്കുമുള്ള എല്ലാ വഴികളും അടയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
രോഗം ബാധിച്ചവരില്‍ മിക്കവരും രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരാണെന്നാണ് വിവരം. മെഡിക്കല്‍ കോളേജില്‍ അടുത്തിടെ നവാഗതര്‍ക്കായി ഒരുക്കിയ രണ്ടു മൂന്നു ദിവസം നീണ്ടുനിന്ന പാര്‍ട്ടിയാണ് ഇത്തരത്തില്‍ വ്യാപനത്തിന് കാരണമായതെന്നാണ് വിവരം.